സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

“മാതൃകാ പുനരധിവാസ ഗ്രാമം”; മലപ്പുറം ജില്ലയിലെ തിരൂരിൽ ആദ്യ തറക്കല്ലിടും

തിരുവനന്തപുരം: ഭിന്നശേഷി കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും യോജിച്ചുള്ള പുനരധിവാസം ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്‌ത മാതൃകാ അസിസ്റ്റീവ് വില്ലേജുകളിൽ (മാതൃകാ പുനരധിവാസ ഗ്രാമം) ആദ്യത്തെതിന് മലപ്പുറം ജില്ലയിലെ തിരൂരിൽ തറക്കല്ലിടുകയാണ്. ഇതോടെ ഈ സർക്കാരിൻ്റെ കാലത്ത് സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിമേഖലയിൽ ഏറ്റവും വിപുലമായ പുനരധിവാസ – ശാക്തീകരണ – സഹായപ്രവർത്തനങ്ങൾ ഏറ്റെടുക്കപ്പെട്ട ജില്ലയായി മലപ്പുറം മാറുകയാണ്.

പരസ്പരം സഹായമാകുന്ന രീതിയില്‍, ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാവുന്ന വിധത്തിൽ, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയോടും കൂടിയ വില്ലേജ് കോംപ്ലക്സ് എന്ന ആശയം രാജ്യത്തു തന്നെ ആദ്യമായാണ് ഒരു സർക്കാരിന്റെ മുൻകൈയിൽ ആരംഭിക്കുന്നത്. കാസർഗോഡ് ജില്ലയിൽ എൻഡോ സൾഫാൻ ദുരന്തബാധിതർക്കുള്ള സഹജീവനം സ്നേഹഗ്രാമം പദ്ധതി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച് ഒന്നാംഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്.

ഓട്ടിസം ഉള്‍പ്പെടെയുള്ള ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ ആധിക്ക് പരിഹാരമാകാൻ സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്‌ത സംയോജിത പുനരധിവാസ ഗ്രാമം സമഗ്രപദ്ധതിയ്ക്ക്, ഏറ്റവുമധികം ഭിന്നശേഷിക്കാരുള്ള ജില്ലയെന്ന നിലയ്ക്കാണ് മലപ്പുറത്തെ തിരഞ്ഞെടുത്തത്. ഭിന്നശേഷി പുനരധിവാസ പ്രവർത്തനങ്ങളിൽ ഏറ്റവുമധികം സർക്കാർ ശ്രദ്ധിച്ചിട്ടുള്ള മലപ്പുറം ജില്ലയിൽ തന്നെ ഈ സ്നേഹപദ്ധതിയ്ക്ക് കൂടി തുടക്കമിടുന്നതിൽ സാമൂഹ്യനീതി വകുപ്പിന് ഏറ്റവും അഭിമാനവും ചാരിതാർഥ്യവും ഉണ്ട്.

തിരൂർ താലൂക്കിലെ കുറുമ്പത്തോർ വില്ലേജിലെ ആതവനാടുള്ള പുത്തനത്താണി ചുങ്കം പ്രദേശത്തെ പാലക്കാട്ട് പറമ്പിൽ അഞ്ചേക്കർ ഭൂമിയിലാണ് സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി പുനരധിവാസ ഗ്രാമം ഉയരാൻ പോകുന്നത്. പുനരധിവാസ ഗ്രാമത്തിന്റെ ശിലാസ്ഥാപനം 2026 ഫെബ്രുവരി 26 വ്യാഴാഴ്‌ച വൈകീട്ട് നാലുമണിക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതിയായ സഹജീവനം സഹായകേന്ദ്രം പ്രഖ്യാപനവും ചടങ്ങിൽ നിർവ്വഹിക്കും.

ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിന് സംസ്ഥാനത്തിന്റെ മൂന്നു മേഖലകളിലായി സാമൂഹ്യനീതി വകുപ്പിനു കീഴില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൂന്ന് പുനരധിവാസ ഗ്രാമങ്ങള്‍ സ്ഥാപിക്കാനാണ് സർക്കാർ നിശ്ചയിച്ചിരുന്നത്. ഇതിൽ ആദ്യത്തേതിന് മലപ്പുറം ജില്ലയിലെ കുറമ്പത്തൂര്‍ വില്ലേജിലെ ആതവനാട് ഉള്ള അഞ്ചേക്കര്‍ ഭൂമി സംവരണം ചെയ്ത് ലോ വന്യു ബോര്‍ഡ് സാമൂഹ്യനീതി വകുപ്പിന് കൈമാറിയതിൽ ആണ് ഗ്രാമം ഉയരാൻ പോകുന്നത്.

ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടിയുള്ള അസിസ്റ്റീവ് ലിവിംഗ് ഹോമിനൊപ്പം, സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി പുനരധിവാസ മേഖലയിലെ അഭിമാന സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗിന്റെ (നിഷ്) എക്സറ്റന്‍ഷന്‍ സെന്റര്‍ അടക്കമുള്ളതാണ് ഇവിടെ ഉയരാൻ പോകുന്ന സംരംഭം. ഇവയ്ക്കായി കോസ്റ്റ് ഫോര്‍ഡ് ന്റെ സഹായത്തോടെ
മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിക്കഴിഞ്ഞു. Early Detection & Intervention, തെറാപ്പി, കൗൺസിലിംഗ് സംവിധാനങ്ങൾ, സ്പെഷ്യൽ സ്കൂൾ, തൊഴിൽ പരിശീലനവും പുനരധിവാസവും, പകൽ പരിചരണ കേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ, രക്ഷാകർതൃ ശാക്തീകരണം, പൂർണമായ പുനരധിവാസ സ്ഥാപനങ്ങൾ
തുടങ്ങിയ ഉൾപ്പെട്ട സമഗ്ര പദ്ധതിയായാണ് ആദ്യ അസിസ്റ്റീവ് വില്ലേജ് മലപ്പുറം ജില്ലയിൽ ഉയരുക.

65.48 കോടി രൂപയാണ് പദ്ധതിയുടെ ബജറ്റ്. ആദ്യഘട്ട നിര്‍മ്മാണത്തിന് അഞ്ചു കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് & വെക്കേഷണല്‍ ട്രെയിനിംഗ് ബ്ലോക്ക്, ഡേ കെയര്‍ സെന്റര്‍ നിര്‍മ്മാണം, ഹോര്‍ട്ടികള്‍ച്ചര്‍ ഏരിയ നിര്‍മ്മാണം, റോഡ് നിര്‍മ്മാണം എന്നിവയാണ് പ്രാരംഭ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്നുള്ള നിര്‍മ്മാണപ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് NABARD-RIDF ല്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്.

സംസ്ഥാനത്തെ ആദ്യ സംയോജിത പുനരധിവാസ ഗ്രാമം യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിൽ ഏറ്റവുമധികം ഭിന്നശേഷിക്കാരുള്ള ജില്ല എന്ന നിലയിൽ മലപ്പുറത്ത്, ഭിന്നശേഷിക്കാരായ വ്യക്തികളുടെ സമഗ്ര പുനരധിവാസം, തൊഴില്‍ നൈപുണ്യം വികസിപ്പിക്കല്‍, ഒറ്റപ്പെടല്‍ തടയൽ, മാതാപിതാക്കളുടെ അഭാവത്തില്‍ ഭിന്നശേഷിക്കുട്ടികളുടെ സംരക്ഷണം, ഭിന്നശേഷിക്കാരായ വ്യക്തികളുടെ സാമൂഹികമായ ഉള്‍ച്ചേര്‍ക്കല്‍ എന്നിവയടക്കം ഭിന്നശേഷി പുനരധിവാസ മേഖലയിൽ സുപ്രധാനമായ ചുവടുവെപ്പായി ഇത് മാറും.

സാമൂഹ്യ നീതി വകുപ്പ് മലപ്പുറം ജിലയിൽ നടത്തുന്ന പ്രധാന പ്രവർത്തനങ്ങൾ

ബാരിയര്‍ ഫ്രീ മലപ്പുറം

ഭിന്നശേഷിക്കാര്‍ക്ക് തടസ്സരഹിത സഞ്ചാരസൗകര്യവും ഭൗതിക സാഹചര്യവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ബാരിയര്‍ ഫ്രീ കേരള’. ഇതിന്റെ ഭാഗമായാണ് മലപ്പുറം സിവിൽസ്റ്റേഷനിൽ ആദ്യഘട്ടം എന്ന നിലയിൽ വിവിധ കെട്ടിടങ്ങളിൽ 33 റാമ്പുകളുടേയും 14 ഭിന്നശേഷി സൌഹൃദ ശുചിമുറികളുടേയും പ്രവൃത്തി പൂര്‍ത്തിയായി

മൊബിലിറ്റി മിഷൻ

സാമൂഹ്യനീതി വകുപ്പ് വളാഞ്ചേരി വികെഎം സ്പെഷ്യൽ സ്ക്കൂളുമായി ചേർന്ന് സെറിബ്രൽപാൾസി അനുബന്ധ പരിമിതികളുള്ള കുട്ടികൾക്ക് തിരുത്തൽ ശസ്ത്രക്രിയ(CORRECTIVE SURGERY) നടത്തി ആവശ്യമായ പരിശീലനവും തുടർ ചികിത്സയും നടത്തിവരുന്ന പദ്ധതിയാണ് മൊബിലിറ്റി മിഷൻ. 2018 മുതൽ ഇതുവരെ 134 കുട്ടികൾക്ക് ഇതിന്‍റെ ആനുകൂല്യം ലഭ്യമാക്കാൻ സാധിച്ചു

ക്ഷേമ സ്ഥാപനങ്ങള്‍

ജില്ലയിൽ വകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിൽ രണ്ട് സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.

ഗവൺമെന്‍റ് വൃദ്ധമന്ദിരം, തവനൂർ:
ഈ സ്ഥാപനത്തിൽ 35 സ്ത്രീകളും 35 പുരുഷൻമാരും താമസിച്ചുവരുന്നു. ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് ആന്‍റ് പ്രൊമോഷൻ ട്രസ്റ്റ്(HLPPT) എന്ന സ്ഥാപനത്തിന്‍റെ സങ്കേതിക സഹായത്തോട് കൂടി സെക്കന്‍റ് ഇന്നിംഗ് ഹോം ആയി ഉയർത്തിയിട്ടുണ്ട് ഈ സ്ഥാപനം.

ഗവ. പ്രതീക്ഷ ഭവൻ തവനൂർ: 18 വയസ്സിന് മുകളിലുള്ള ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന 99 പുരുഷൻ മാരാണ് സ്ഥാപനത്തിൽ താമസിച്ചുവരുന്നത്. ഈ സ്ഥാപനത്തേയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് ആന്‍റ് പ്രൊമോഷൻ ട്രസ്റ്റ്(HLPPT) എന്ന സ്ഥാപനത്തിന്‍റെ സങ്കേതിക സഹായത്തോട് കൂടി മാതൃകാ സ്ഥാപനമായി ആയി ഉയർത്തിയിട്ടുണ്ട്. ഭിന്നശേഷി രംഗത്തു പ്രവർത്തിക്കുന്ന ഏറ്റവും നല്ല സർക്കാർ സ്ഥാപനത്തിനുള്ള സാമൂഹ്യനീതി നകുപ്പിന്‍റെ സംസ്ഥാന പുരസ്ക്കാരം ലഭ്യമായത് ഈ സ്ഥാപനത്തിനാണ്.

CDMRP (COMMUNITY DISABILITY MANAGEMENT & REHABLITATION PROGRAMME)

സാമൂഹ്യനീതി വകുപ്പും കോഴിക്കോട് സർവ്വകലാശാല മനശാസ്ത്രവിഭാഗവും സംയുക്തമായി നടപ്പാക്കുന്ന സാമൂഹ്യാധിഷ്ഠിത പദ്ധതിയാണിത്.

ക്ലിനിക്കൽ സേവനം (ഇതിനായി ഡിസെബിലിറ്റി മാനേജ്മെന്‍റ് സെന്‍ററുകൾ പ്രവർത്തിക്കുന്നു), വിവിധ പരിശീലനങ്ങൾ, വിവിധ കോഴിസുകൾ, ഗവേഷണ വിഭാഗം, വിവിധ തെറാപ്പി സേവനങ്ങൾ, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഓക്ക്യുപ്പേഷൻ തെറാപ്പി, സ്പെഷ്യൽ എഡ്യൂകേഷൻ, പ്രീ വൊക്കേഷണൽ സ്കിൽ ട്രെയിനിംഗ് സേവനങ്ങൾ ഇവിടെ നൽകുന്നു.

കേരള സാമൂഹ്യ സുരക്ഷാമിഷൻ

മലപ്പുറം ജില്ലയിൽ 12 മുനിസിപ്പിലിറ്റികളിലും വയോമിത്രം യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നു. മൊബൈയിൽ മെഡിക്കൽ ടീമിന്‍റെ സേവനവും ആവശ്യമായ മരുന്നുകളും നൽകിവരുന്നു.

ഭിന്നശേഷി തിരിച്ചറിയൽ കാർഡ്(UDID)

ജില്ലയിൽ രജിസ്റ്റർ ചെയ്ത 64624 പേരിൽ 40494 പേർക്ക് UDID കാർഡ് വിതരണം ചെയ്തിട്ടുണ്ട്. ക്യാമ്പുകൾ പുരോഗമിച്ചുവരുന്നു.

സൈക്കോസോഷ്യൽ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്‍റ് (മാനസിക രോഗ ബാധിതരായവരുടെ പുനരധിവാസം)

ശാന്തി സദൻ ചോക്കാട്
ഷാലോംമാതാഭവൻ, തൃക്കലങ്ങോട്

മലപ്പുറം ജില്ലയിൽ രണ്ട് സ്ഥാപനങ്ങൾക്കാണ് ഗ്രാന്‍റ് ഇൻ എയ്ഡ് നൽകിവരുന്നത്.

സായംപ്രഭ ഹോം പദ്ധതി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന വയോജന പരിപാലന കേന്ദ്രങ്ങള്‍ക്ക് അധിക സൗകര്യങ്ങള്‍ കൊടുത്തുകൊണ്ട് അപ്ഗ്രേഡ് ചെയ്യുന്ന പദ്ധതിയാണ് സായംപ്രഭാ ഹോം പദ്ധതി. ബന്ധപ്പെട്ട പഞ്ചായത്ത്‌/ മുന്‍സിപ്പാലിറ്റിയിലെ 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെയാണ് ഗുണഭോക്താക്കളായി പരിഗണിക്കുന്നത്.

മലപ്പുറം ജില്ലയില്‍ 13 സായംപ്രഭാഹോമുകൾ പ്രവര്‍ത്തിച്ചു വരുന്നു. ആരോഗ്യ മെഡിക്കൽ ക്യാംപുകൾ, ബോധവത്കരണ ക്ലാസ്സുകൾ, വയോജന ദിനാചരണങ്ങൾ, സ്ക്രീനിംഗ് ടെസ്റ്റുകൾ, വിനോദ പരിപാടികൾ തുടങ്ങിയവ വിവിധ സായംപ്രഭാ ഹോമുകളിൽ നടന്നു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം; 24കാരന് ദാരുണാന്ത്യം

കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) മരിച്ചു. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച ഒമാൻ

Read More »

ബിജെപി പ്രവേശനം വെറും കുപ്രചരണം : പിന്നിൽ കേരള കോൺഗ്രസ് എം എന്ന് പുളിക്കക്കണ്ടം കുടുംബം

പാലാ: ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ തള്ളി പാലാ നഗരസഭയിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാർ. തങ്ങൾ യുഡിഎഫിന്റെ ഭാഗമായി തന്നെ ഉറച്ചുനിൽക്കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും

Read More »

കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യം; കേന്ദ്രനിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യത്തിലെ കേന്ദ്രനിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി. സംസ്ഥാനം നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മറുപടി നൽകാൻ 4 ആഴ്ച വേണമെന്നാണ് കേന്ദ്ര

Read More »

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

കോഴിക്കോട് : കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയാണ് (18) മരിച്ചത്. മൃതദേഹത്തിൽ സംശയാസ്പദമായ രീതിയിൽ മുറിവുകൾ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം

Read More »

പത്തനാപുരത്ത് ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസ്സി.

Read More »

സതീശന് ചെന്നിതലയുടെ ചെക്ക് : മതമേലദ്ധ്യക്ഷന്മാരെ സന്ദര്‍ശിച്ച്‌ ചെന്നിത്തല

കോട്ടയം : കേരള രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരുകളുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന പുതിയൊരു പടയൊരുക്കത്തിനാണ് കോൺഗ്രസ് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ കേരളത്തിന്റെ തെരുവുകളിൽ ജനമനസ്സുകൾ കീഴടക്കാൻ ശ്രമിക്കുമ്പോൾ,

Read More »
Advertisement