പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്‌സ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റില്‍ അതിഥിയായി മോഹൻലാലും ഇന്ത്യൻ സിനിമയിലെ മറ്റ് പ്രമുഖരും. മോഹൻലാലിനെ കൂടാതെ ബോളിവുഡ് നടൻ അമിതാബ് ബച്ചൻ , രജനികാന്ത്, ചിരഞ്ജീവി, ഹേമാ മാലിനി, അക്ഷയ് കുമാര്‍, മിഥുന്‍ ചക്രബര്‍ത്തി എന്നിവരും ഉണ്ടായിരുന്നു .
താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ മോഹന്‍ലാല്‍ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. അതേസമയം സിനിമ, ടെലിവിഷന്‍, സ്‌പോര്‍ട്‌സ്, വാര്‍ത്ത, അനിമേഷന്‍, ഗെയിമിങ് എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമ പ്രവർത്തകരുടെയും വ്യക്തികളെയും പങ്കെടുപ്പിച്ചുള്ള സെമിനാറുകള്‍, സംവാദങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവായും സമ്മിറ്റില്‍ ഉണ്ടാകും .ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടത്തുന്ന സമ്മേളനം നാല് ദിവസമാണുള്ളത്.






