മോഹന്‍ലാല്‍ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് വൃഷഭ. ഈ വര്‍ഷം ഡിസംബര്‍ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.
ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, പ്രവീര്‍ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വൃഷഭ, ആശീര്‍വാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്.
വിമല്‍ ലഹോട്ടി ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. വീണ്ടും 100 കോടി ക്ലബില്‍ മോഹന്‍ലാലിന് വൃഷഭയിലൂടെ എത്താന്‍ സാധിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മോഹന്‍ലാലിന്റെ വൃഷഭ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.
രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹന്‍ലാലിനെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പഴയകാല യോദ്ധാവിന്റെ ലുക്കിലും, പുതിയകാലത്തെ എക്‌സിക്യൂട്ടീവ് ലുക്കിലും ആണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.
ആക്ഷന്‍, വൈകാരികത, പ്രതികാരം, പ്രണയം, വിധി എന്നിവ കോര്‍ത്തിണക്കി, ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.
എസ്ആര്‍ക്കെ, ജനാര്‍ദന്‍ മഹര്‍ഷി, കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങള്‍ രചിച്ചത്. മികച്ച വിഷ്വല്‍ ഇഫക്റ്റുകള്‍, എഡിറ്റിംഗ്, സൌണ്ട് ഡിസൈന്‍ എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
തെലുങ്ക്, മലയാളം ഭാഷകളില്‍ ഒരുക്കിയ ചിത്രം ഹിന്ദി, കന്നഡ,ഭാഷകളില്‍ കൂടി 2025 ഡിസംബര്‍ 25 ന് ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ ട്രെയ്ലര്‍ ഉള്‍പ്പെടെയുള്ളവ വൈകാതെ പുറത്തു വരും.
ഛായാഗ്രഹണം – ആന്റണി സാംസണ്‍, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈന്‍- റസൂല്‍ പൂക്കുട്ടി, ആക്ഷന്‍ – പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ, ഗണേഷ്, നിഖില്‍, പിആര്‍ഒ- ശബരി.









