സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മോഹൻലാലിന് നാടിന്‍റെ ആദരം ഇന്ന്; പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം

തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരവിനൊരുങ്ങി തലസ്ഥാനം. ‘മലയാളം വാനോളം, ലാൽസലാം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങ് ഇന്ന് വൈകുന്നേരം 5 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.

ഇന്ത്യൻ സിനിമാരംഗത്തെ പ്രമുഖരും സാമൂഹിക-സാംസ്കാരിക രംഗത്തെ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

പരിപാടിയുടെ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പൂർത്തിയാക്കിയിരിക്കുന്നത്. സുരക്ഷ, ഗതാഗതം, ഫയർ ആൻഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യ വകുപ്പ് എന്നിവയുടെ ഏകോപനത്തിലാണ് ഒരുക്കങ്ങൾ. പ്രത്യേക പരിശീലനം ലഭിച്ച വോളൻ്റിയർമാരെയും നിയോഗിച്ചിട്ടുണ്ട്.

കാലാവസ്ഥയെ പരിഗണിച്ച് സ്റ്റേഡിയത്തിൽ പന്തൽ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടിയും, ചടങ്ങിന്റെ ഒരുക്കങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാനും വിലയിരുത്തി. ആയിരക്കണക്കിന് പ്രേക്ഷകരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന വേദി, ഇന്ന് മോഹൻലാലിന്റെ നേട്ടങ്ങൾക്ക് ജനമനസ്സിന്റെ ആദരവായി മാറും.

Advertisement

ഒഎൽഎക്‌സ് വഴി ഐഫോൺ വിലക്കുറവിൽ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ

കല്പറ്റ: ഒ.എൽ.എക്‌സ്. വഴി മൊബൈൽ ഫോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത് തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത കേസിലെ പ്രതിയെ വയനാട് സൈബർ പോലീസ് പിടികൂടി. ബത്തേരി മാടക്കര സ്വദേശിയായ ഫാസിൽ ആണ് അറസ്റ്റിലായത്.

Read More »

സൈബർ ആക്രമണത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതിനൽകി ഷഹനാസ്

തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കോൺഗ്രസ് സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായതിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി സമർപ്പിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിനെ തുടർന്നാണ് തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടക്കുന്നതെന്ന്

Read More »

പുതുയുഗയാത്രക്കിടെ വേദിയിലെ തിക്കും തിരക്കും ബഹളവും; ക്ഷോഭിച്ച് വിഡി സതീശൻ

ഇടുക്കി: പുതുയുഗ യാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് വിഡി സതീശൻ. പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗം വീണ്ടും തുടര്‍ന്നപ്പോള്‍

Read More »

ഇനി വായനയ്ക്കും ​ഗ്രേസ് മാർക്ക്; ശിവൻകുട്ടിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് ഇനി മുതൽ വായനയ്ക്കും ​ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്ത് മാർക്കാണ് നൽകുക. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും സി.എം മെഗാക്വിസ്

Read More »

ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ

മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി സ്ഥിരീകരിച്ചു. യുഎസ് സൈനിക നടപടി ഉടൻ ഉണ്ടായേക്കാമെന്ന തരത്തിലുള്ള

Read More »

കോഴിക്കോട് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. അ‌ഞ്ച് തൊഴിലാളികൾ സ്ലാബിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാസ്‌പോർട്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന

Read More »
Advertisement