ഭോപ്പാല്‍: കുംഭമേള വൈറല്‍ പെണ്‍കുട്ടി മൊണാലിസ ഭോസ്‌ലെയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹത്തിലെ വിവാദം അവസാനിക്കുന്നില്ല. മൊണാലിസയ്ക്കു 18 വയസായിട്ടില്ലെന്നും 16 വയസാണ് പ്രായമെന്നും രേഖകള്‍. ജനന സര്‍ട്ടിഫിക്കറ്റിലാണ് പ്രായം 16 ആണെന്നു പറയുന്നത്. വിശ്വഹിന്ദു പരിഷത്താണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് പങ്കിട്ടത്. മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുക്കാന്‍ ഒരുങ്ങുകയാണ്.
2025 ജനുവരി 21 മൊണാലിസ 16ാം പിറന്നാള്‍ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങലില്‍ ഉണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഇരുവരും വീഡിയോ ചെയ്തിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 11നു തിരുവനന്തപുരം അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ മൊണാലിസയ്ക്കു പ്രായപൂര്‍ത്തിയായില്ലെന്നു വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ പരാതി നല്‍കി.






