തിരുവനന്തപുരം: ശാന്തിവിളയിൽ അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിൽ നാലാം ക്ലാസുകാരി ജീവനൊടുക്കിയ നിലയിൽ. അഹല്യ എന്ന ഒമ്പത് വയസുകാരിയാണ് വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ചത്. രാവിലെ ഇളയ കുട്ടി നിലത്തുവീഴുകയും ഇതേത്തുടർന്ന് അമ്മ അഹല്യയെ വഴക്ക് പറഞ്ഞിരുന്നു. ഇതിൻ്റെ പേരിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






