സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

എംഎസ്സി എല്‍സ-3 അപകടം;മത്സ്യ ബന്ധനത്തിനും,ജലത്തിനുംപ്രശ്‌നങ്ങള്‍ ഇല്ല: സജി ചെറിയാന്‍

തിരുവനന്തപുരം: എംഎസ്സി എല്‍സ കപ്പലപകടത്തില്‍ വലിയ അളവില്‍ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. 1400 ടണ്‍ പാസ്റ്റിക് മാലിന്യമുണ്ടായിയെന്ന് മന്ത്രി സജി ചെറിയാന്‍. എന്നാല്‍ മത്സ്യത്തിന്റെയും ജലത്തിന്റെയും ഗുണനിലവാരത്തില്‍ പ്രശ്‌നം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി. എറണാകുളം, കൊല്ലം ഉള്‍പ്പെടെയുളള തീരങ്ങളില്‍ നിന്ന് പരിശോധന നടത്തി. ചില കണ്ടെയ്‌നറുകളില്‍ നിന്ന് കുമ്മായം കടലില്‍ കലര്‍ന്നിട്ടുണ്ട് ഇത് ജലത്തിന്റെ പിഎച്ച് മൂല്യത്തില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്. എറണാകുളം, കൊല്ലം ആലപ്പുഴ തീരത്ത് നിന്നും ശേഖരിച്ച ജല മത്സ്യ സാമ്പിളുകള്‍ പരിശോധിച്ച് സിഎംഎഫ്ആര്‍ഐ നടത്തിയ പരിശോധനയില്‍ പ്രശ്‌നമില്ലെന്ന് കണ്ടെത്തിയെന്നും സജി ചെറിയാന്‍ സഭയെ അറിയിച്ചു.

അയല മുട്ടകള്‍ ശേഖരിച്ചു പരിശോധന നടത്തിയെന്നും,ഡ്രോണ്‍ നിരീക്ഷണത്തിലൂടെയാണ് മലിനികരണത്തിന്റെ തോത് മനസിലാക്കിയതെന്നും. തീരത്ത് ശുചീകരണം നടത്തി. തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. 143 കണ്ടെയ്‌നറുകളില്‍ അപകട വസ്തുക്കള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരത്തെ മത്സ്യ തൊഴിലാളികള്‍ക്ക് 10.55 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

Advertisement

ഇന്ത്യയുടെ നെഞ്ചിൽ വിൻഡീസിന്റെ ആണി: കാര്യങ്ങൾ കടുപ്പം

മുംബൈ: സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി തോറ്റതിന് പിന്നാലെ ടീം ഇന്ത്യയെ വീണ്ടും കോമയിലാക്കി കരീബിയൻ പട. ഇന്നലെ സിംബാബ്വേയെ 107 റൺസെന്ന കൂറ്റൻ മാർജിനിൽ തോൽപ്പിച്ചതോടെ നെറ്റ് റൺറേറ്റിലും കുതിപ്പ് നടത്തുകയായിരുന്നു. ഇതോടെ

Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കോഴിക്കോട്ട് ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. കണ്ണൂർ തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദ് (29)നെ നടക്കാവ് പൊലീസ് പിടികൂടി. അശോകപുരത്തെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു

Read More »

പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കൾക്കും നേരെ നഗ്നത പ്രദർശനം; 2 പേർ പിടിയിൽ

തൃശ്ശൂർ: പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൂക്കുതല സ്വദേശികളായ ചട്ടിക്കല്‍ വീട്ടില്‍ പ്രകാശന്‍ (49), കൊണ്ടാകവളപ്പില്‍ വീട്ടില്‍

Read More »

പ്രതിസന്ധിയിൽ ശ്രീനിവാസന്റെ പ്രവാസസ്വപ്നം; പോലീസ് വെരിഫിക്കേഷനിൽ ആളുമാറി

കാസർഗോഡ്: മുംബൈ വിമാനത്താവളത്തിലെ ആ രാത്രി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പാസ്പോർട്ടിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ശ്രീനിവാസന് മനസ്സിലായില്ല. താങ്കൾക്ക് വിദേശത്തേക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പാസ്പോർട്ട് പിടിച്ചുവെച്ച് നോട്ടീസ് നൽകി

Read More »

റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വൈറ്റിലയിൽ

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. സമീപത്ത് നിന്ന് മൊബൈൽ

Read More »

വിജയ്‌യുടെ ടിവികെയും പൊലീസും തമ്മിൽ യോഗ അനുമതി വൈകിയെന്ന് ആരോപിച്ച് വാക്പോര്

ചെന്നൈ: ടിവികെ അധ്യക്ഷൻ നടൻ വിജയ്‌യുടെ വെല്ലൂർ യോഗത്തെ ചൊല്ലി തമിഴ്‌നാട്ടിൽ ടിവികെ -പൊലീസ് തർക്കം രൂക്ഷമാകുന്നു. വെല്ലൂരിൽ പാർട്ടി പരിപാടിക്ക് അനുമതി വൈകിച്ചുവെന്ന ടിവികെ നേതാക്കളുടെ ആരോപണം തള്ളി വെല്ലൂർ പൊലീസ്. ഫെബ്രുവരി

Read More »
Advertisement