സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാജസ്ഥാൻ അതിർത്തിയിൽ ഒന്നിലധികം സ്ഫോടനങ്ങൾ, ഡ്രോണുകൾ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജയ്പുർ: ഇന്ത്യ – പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ രാജസ്ഥാൻ അതിർത്തിയിൽ സംശയാസ്പദമായ നിലയിൽ ഡ്രോണുകൾ കണ്ടെത്തി. ജയ്സൽമീർ, ഫലോദി, പൊഖ്റാൻ മേഖലകളിൽ ശനിയാഴ്ച ഉച്ചയോടെ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പൊഖ്റാനിലും പരിസര പ്രദേശങ്ങളിലും സ്ഫോടന ശബ്ദം കേട്ടിരുന്നതായും പറയുന്നു. ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി അധികൃതർ സ്ഥിരീകരിച്ചു.

അതിർത്തിപ്രദേശങ്ങൾക്ക് സമീപത്ത് സംഘർഷം നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളോട് സുരക്ഷിതസ്ഥാനങ്ങളിൽ തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. ബർബർ, ശ്രീ ഗംഗാനഗർ, ജോധ്പുർ തുടങ്ങിയിടങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. കടകമ്പോളങ്ങൾ അടക്കണമെന്നും ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.