മുംബൈ: ഭക്ഷണമുണ്ടാക്കി നൽകിയില്ലെന്നാരോപിച്ച് മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുംബൈ സ്വദേശി തിപാബായി പവാര (65 ) യെയാണ് മരിച്ചത്. സംഭവത്തിൽ മകൻ അവ്‌ലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിൽ മകന് വേണ്ട ചോറും കറികളും തയ്യാറാക്കിവെച്ച ശേഷം അമ്മ തിപാബായ് ഉറങ്ങാൻ പോയതായിരുന്നു. എന്നാൽ മീൻ കറി നായ തട്ടി മറിച്ചിട്ടു. തുടർന്ന് അർധരാത്രി വീട്ടിലെത്തിയ അവ്‌ലേഷ് ഭക്ഷണം തട്ടിമറിച്ചത് കണ്ട് ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയോട് വീണ്ടും ഭക്ഷണം ഉണ്ടാക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉറങ്ങികിടക്കുയായതിനാൽ ‘അമ്മ എണീക്കാൻ തയ്യാറായില്ല.
മദ്യലഹരിയിലായിരുന്ന മകൻ അമ്മയുടെ തലയിൽ കമ്പികൊണ്ട് അടിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ഉണർന്നപ്പോഴാണ് അമ്മ മരിച്ചതായി യുവാവിന് മനസ്സിലായത്. തുടർന്ന് പോലീസെത്തി അവ്‌ലേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.






