തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലും സിപിഎം-ബീജെപി ഡീല്‍ ആരോപണം. ഇവിടെ ബിജെപിയുടെ കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് കെ മുരളീധരനാണ്. വേണ്ടി വന്നാല്‍ അവരുടെ പേരുകള്‍ വരെ പുറത്ത് വിടുമെന്നും മുരളീധരന്‍ പറയുന്നു.
എന്നാല്‍ കെ മുരളീധരന്‍ പരാജയം ഉറപ്പിച്ചുകഴിഞ്ഞെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് പ്രതികരിച്ചു. അതുകൊണ്ടാണ് മണ്ഡലത്തില്‍ സിപിഐഎം-ബിജെപി ഡീല്‍ എന്ന് ആരോപിക്കുന്നത്. തോറ്റതിന് ശേഷം പറയാന്‍ പോകുന്ന ന്യായീകരണം ഇപ്പോഴെ പറയുന്നതായി കണക്കാക്കിയാല്‍ മതിയെന്നും അദ്ദേഹം പരിഹസിച്ചു.
രാവിലെ ആര്‍ ശ്രീലേഖക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപി കൗണ്‍സിലര്‍മാര്‍ രാത്രി പ്രശാന്തിനൊപ്പമാണെന്ന് കെ മുരളീധരന്‍ ആരോപിച്ചിരുന്നു. ശ്രീലേഖയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.





