സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തോക്കും മാരകായുധങ്ങളുമായി കൊലക്കേസ് പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ചങ്ങനാശേരിയിൽ കൊലക്കേസ് പ്രതിയായ ഗുണ്ടയുടെ വീട്ടിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ലൈസൻസില്ലാത്ത തോക്കും തിരകളും മാരകായുധങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയിലെ പ്രമുഖ കൊലക്കേസ് പ്രതിയായ തൃക്കൊടിത്താനം കോട്ടമുറി ആലുമ്മൂട്ടിൽ വീട്ടിൽ നിധിൻ ആലുമ്മൂടനെ (37) പൊലീസ് സംഘം പിടികൂടി.


​തൃക്കൊടിത്താനം അരമലക്കുന്നിലുള്ള സിജോ സെബാസ്റ്റിയന്റെ വീട്ടിലായിരുന്നു പരിശോധന നടന്നത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും തൃക്കൊടിത്താനം പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ആയുധശേഖരം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ഒരു റിവോൾവറും അതിൽ ഉപയോഗിക്കുന്ന തിരകളും വെട്ടുകത്തി ഉൾപ്പെടെയുള്ള മാരകായുധങ്ങളും കണ്ടെടുത്തു.


​സിജോ സെബാസ്റ്റിയന്റെ വീട്ടിൽ നിധിൻ ആലുമ്മൂടൻ സ്ഥിരമായി എത്താറുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധന കർശനമാക്കിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജില്ലയിലെ ഗുണ്ടാ – ലഹരി സംഘങ്ങൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ് ഈ റെയ്ഡ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ആയുധങ്ങൾ എവിടെ നിന്ന് എത്തിച്ചു എന്നതിനെക്കുറിച്ചും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.