സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

എസ് ഐ ആർൽ പേര് ചേർക്കാൻ സൗകര്യമൊരുക്കി മുസ്ലിം ലീഗ് ഓഫീസ്

മലപ്പുറം: ഓവുങ്ങലിലെ മുസ്ലിം ലീഗ് – കെ എം സി സി ആസ്ഥാന മന്ദിരമായ പി പി മമ്മി ഹാജി – പി പി ഖാദർ ബാവ സ്മാരക സൗധത്തിൽ എസ് ഐ ആർ ലിസ്റ്റിൽ പേര് ചേർക്കാൻ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കിയത് പ്രദേശവാസികൾക്ക് ആശ്വാസമായി. ഓവുങ്ങൽ മേഖല മുസ്ലിം ലീഗ് കമ്മിറ്റി അവധി ദിവസമായ ഞായറാഴ്ച ഒരുക്കിയ ഈ സേവനം വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമായി.

സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് ഈ അവസരം ഉപയോഗപ്പെടുത്തിയത് . ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യൂസഫ് കല്ലേരി, ടി റഷീബ റഹീം , ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി എം എ റഫീഖ് , വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി പി. ആഷിഖ് , ചെറിയമുണ്ടം പഞ്ചായത്ത് എം എസ് എഫ് ഭാരവാഹി സി.പി അൻസിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹക്കീം ബംഗ്ലാവ് കുന്ന് , ആസിഫ് മഹബൂബ് , മുഹമ്മദ് ഷാൻ എന്നിവരാണ് എസ് ഐ ആർ ക്യാമ്പിന് സാങ്കേതിക സഹായികളായി ഉണ്ടായിരുന്നത്. മാസങ്ങൾക്ക് മുമ്പ് എസ് ഐ ആർ വിഷയത്തിൽ ആദ്യമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചതും ഫോറം പൂരിപ്പിക്കാൻ ഹെൽപ്പ് ഡെസ്ക് ഒരുക്കിയതും ഓവുങ്ങൽ മേഖലാ മുസ്ലിം ലീഗ് കമ്മിറ്റിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement