മലപ്പുറം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ എടപ്പാൾ പഞ്ചായത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനവും കൺവൻഷനും നടന്നു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ താമരത്ത് ഉദ്ഘാടനം ചെയ്തു. റഫീഖ് പിലാക്കൽ അധ്യക്ഷനായി. ഇബ്രാഹീം മൂതൂർ, കെ.പി മുഹമ്മദലി ഹാജി,ടി.പി ഹൈദരാലി, പത്തിൽ അഷ്റഫ്, അഷ്ക്കർ പെരുമുക്ക്, ഹാരിസ് തൊഴുത്തിങ്ങൽ, എൻ.എ ഖാദർ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ, എൻ.വി അബൂബക്കർ, വി.കെ.എ മജീദ്, അസീസ് കരിമ്പനക്കൽ, കെ.വി ബാവ, ഷക്കീർ കല്ലിങ്ങൽ, കെ.എം ബഷീർ മൗലവി, കമ്മുക്കുട്ടി പൂക്കരത്തറ, അയിഷ എം.വി എന്നിവർ പ്രസംഗിച്ചു. സ്ഥാനാർത്ഥികളായ കെ.വി മുഹമ്മദ് ലൈസ് (അയിലക്കാട്), പി മുഹമ്മദ് കുട്ടി (എടപ്പാൾ), ജുബൈരിയ കല്ലിങ്ങൽ (എടപ്പാൾ സെന്റർ), ബുഷ്റാ ജലീൽ (പൂക്കരത്തറ), മിനി ടി.വി (തലമുണ്ട), റസിന എം.കെ (വെങ്ങിണിക്കര), മുഹമ്മദ്കുട്ടി പുറങ്ങിപാട്ട്(വൈദ്യർമൂല) എന്നിവർക്ക് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി ബാവ ഹാജി ഷാൾ അണിയിച്ചു.






