Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുന്ദമംഗലത്ത് ഹെൽത്തി കേരള പരിശോധന; രണ്ട് ഹോട്ടലുകൾക്ക് പിഴ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി ഹെൽത്ത് സ്ക്വാഡ് ഹോട്ടലുകളും കൂൾബാറുകളും ബേക്കറികളും ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ വ്യാപകമായ ആരോഗ്യ–ശുചിത്വ പരിശോധന നടത്തി.

ഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡുകൾ, കുടിവെള്ള പരിശോധന റിപ്പോർട്ടുകൾ, മാലിന്യ നിർമാർജ്ജന സംവിധാനം, ശുചിമുറികളുടെ നിലവാരം, പുകവലി നിരോധന ബോർഡുകൾ എന്നിവ പരിശോധിച്ചു.കുടിവെള്ള പരിശോധന റിപ്പോർട്ട് ഇല്ലാതിരുന്നതും മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്തതുമായ രണ്ട് ഹോട്ടലുകൾക്ക് പിഴ ചുമത്തി.

പരിശോധനയ്ക്ക് കുന്ദമംഗലം ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. സജീഷ്, കെ.പി. സജീവൻ, നെൽസൺ എൻ.എം., ദീപിക പി., അക്ഷയ് കുമാർ സി.പി. എന്നിവർ നേതൃത്വം നൽകി.ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2023ലെ പൊതുജനാരോഗ്യ നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുന്ദമംഗലം ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. വി. അർച്ചന മുന്നറിയിപ്പ് നൽകി.

Tags :

Recent News

Advertisement
WhiteswanTV Footer