Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നഷ്ടപ്പെട്ട പത്ത് വർഷങ്ങളെ വീണ്ടെടുക്കാൻ താനൂരിൽ മുസ്ലിം ലീഗ് ജനകീയ വിചാരണ യാത്രക്ക് ഉജ്ജ്വല തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ ഭരണത്തിൽ നഷ്ടപ്പെട്ട പത്ത് വർഷങ്ങൾ വീണ്ടെടുക്കാനുള്ള കരുത്തുമായി താനൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്താൽ മണ്ഡലത്തിലുടനീളം നടത്തുന്ന ജനകീയ വിചാരണ യാത്രക്ക് ഉജ്ജ്വല തുടക്കമായി.താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് കെ.എൻ. മുത്തുകോയ തങ്ങൾ ക്യാപ്റ്റനായും എം.പി.അഷ്റഫ്, നൂഹ് കരിങ്കപ്പാറ വൈസ് ക്യാപ്റ്റൻ മാരുമായി സംഘടിപ്പിച്ച ജനകീയ വിചാരണ യാത്ര ക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.വി. കുഞ്ഞൻ ബാവ ഹാജി ജാഥാ ക്യാപ്റ്റൻ മുത്തുക്കോയ തങ്ങൾക്ക് പതാക കൈമാറിയതോടെ ഔപചാരിക തുടക്കം കുറിച്ചു.

ജനകീയ വിചാരണ യാത്ര താനൂർ, താനാളൂർ, നിറമരുതൂർ, ഒഴൂർ, ചെറിയ മുണ്ടം, പൊൻ മുണ്ടം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.താനൂർ ഹാർബറിൽ നിന്ന് ജാഥ ക്യാപ്റ്റൻ കെ.എൻ. മുത്തുകോയ തങ്ങളുടേയും വൈസ് ക്യാപ്റ്റൻ മാരായ എം.പി.അഷ്റഫിന്റേയും നൂഹ് കരിങ്കപ്പാറയുടേയും നേതൃത്വത്തിൽ തുടക്കം കുറിച്ച ജനകീയ വിചാരണ യാത്രക്ക് ജില്ലാ സെക്രട്ടറി അഡ്വ .പിപി. ഹാരിഫ്, കെ സി ബാവ, അഡ്വ . പി. പി .റഹൂഫ്, ടി പി എം അബ്ദുൽ കരീം, യൂസഫ് കല്ലേരി, അഡ്വ . സൈദലവി, ടി പി റസാഖ്, ബി .സൈദലവി ഹാജി, ഐ അഷറഫ്, പി. ടി. നാസർ, എ .പി സൈദലവി, കെ. ഉവൈസ്, സി. മുഹമ്മദ് അഷ്‌റഫ്‌ ഓലപ്പീടിക, കെ സലാം, പി.അഷ്റഫ്,സൗഷാദ് പറപ്പൂത്തടം, അഷ്‌റഫ്‌ പുളിക്കൽ, കെ .എൻ . ഹക്കീം തങ്ങൾ, ടി. നിയാസ്, വൈ .സൽമാൻ, ജാഹ്ഫർ ചാഞ്ചേരി, പി.പി.ഷംസുദ്ദീൻ, റഷീദ് മോര്യ, വി.കെ.എ.ജലീൽ,വി.പി.ഒ .അസ്ക്കർ മാസ്റ്റർ, തോട്ടുങ്ങൽ ഉസ്മാൻ ഹാജി, റഷീദ് വടക്കയിൽ, എ.പി. നിസാം, ഫാറൂഖ് നടക്കാവ്, ഷാഹിദ് നടക്കാവ് നേതൃത്വം നൽകി.

താനൂർ ജങ്ഷനിൽ നടന്ന സ്വീകരണ കേന്ദ്രത്തിൽ വെച്ച് ജനകീയ വിചാരണ യാത്ര കാപ്റ്റൻ മുത്തുകോയ തങ്ങൾക്ക് താനൂർ മണ്ഡലം വനിതാ ലീഗിന്റെ നേതൃത്വത്തിൽ ഹാരാർപ്പണം നടത്തി.താനൂർ നഗരസഭ ചെയർ പേഴ്സൺ നസ്ല ബഷീർ, വനിത ലീഗ് മണ്ഡലം നേതാക്കളായ സി.കെ. സുബൈദ, ഷംസ ബീഗം,സുലൈഖ കുന്നുംപുറം സംബന്ധിച്ചു.വിചാരണ യാത്ര തുടക്കം കുറിച്ചപ്പോൾ തന്നെ മണ്ഡലം കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വിചാരണ യാത്രക്ക് അഭിവാദ്യമർപ്പിച്ചു.

കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് വി.പി.ശശികുമാർ നേതൃത്വം നൽകി.ഡി സി.സി സെക്രട്ടറിമാരായ ഒ.രാജൻ, പി. വാസുദേവൻ എന്നിവർ ജാഥ കാപ്റ്റനെ ഹാരാർപ്പണം നടത്തി. താനൂർ നഗരസഭയിലെ വിവിധ സ്വീകരണങ്ങൾക്ക് ശേഷം ജനകീയ വിചാരണ യാത്ര കണ്ണന്തളിയിൽ സമാപിച്ചു. ജനകീയ വിചാരണ യാത്ര ഇന്ന് (ചൊവ്വ) നിറമരുതൂർ പഞ്ചായത്തിലെ പുതിയ കടപ്പുറത്ത് നിന്ന് പുറപ്പെടും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix