കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സിയും മൈക്രോ ഫിനാന്‍സ് സ്ഥാപനവുമായ മുത്തൂറ്റ് മൈക്രോഫിന്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ട് പ്രമുഖ ദേശിയ പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കി. മുത്തൂറ്റ് മൈക്രോഫിന്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ദി ഇയര്‍’, ‘റെസ്പോണ്‍സിബിള്‍ ഫിനാന്‍സ് ഫോര്‍ സസ്റ്റൈനബിലിറ്റി’ എന്നീ പുരസ്ക്കാരങ്ങളാണ് മുത്തൂറ്റ് മൈക്രോഫിന്‍ കരസ്ഥമാക്കിയത്.
മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഇന്‍ക്ലൂഷന്‍ ഫിനാന്‍സ് ഉച്ചകോടിയില്‍ 2026ല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരന്‍, എസിസിഇഎസ്എസ് ഡെവലപ്മെന്‍റ് സര്‍വീസസ് സിഇഒ വിപിന്‍ ശര്‍മ്മ, എച്ച്എസ്ബിസി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹിതേന്ദ്ര ദവെ എന്നിവര്‍ ചേര്‍ന്ന് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു. കേന്ദ്ര ധനമന്ത്രാലയം, എച്ച്എസ്ബിസി എന്നിവയുമായി സഹകരിച്ച് എസിസിഇഎസ്എസ് ഡെവലപ്മെന്‍റ് സര്‍വ്വീസസാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
വിപുലമായ ബ്രാഞ്ച് ശൃംഖലയിലൂടെ 21 സംസ്ഥാനങ്ങളിലെ 392 ജില്ലകളിലായുള്ള 1718 ബ്രാഞ്ചുകളിലൂടെയാണ് കമ്പനി സേവനം നല്‍കുന്നത്. 2025 സെപ്റ്റംബര്‍ 30ലെ കണക്കു പ്രകാരം 12,558.8 കോടി രൂപയുടെ ആകെ വായ്പകളും നല്‍കിയിട്ടുണ്ട്.
ഇന്ത്യയുടെ സാമ്പത്തിക ഉള്‍ക്കൊള്ളല്‍ അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മൈക്രോഫിനാന്‍സ് നിര്‍ണായക പങ്ക് വഹിക്കുന്ന ഈ സമയത്ത് ഈ അംഗീകാരങ്ങള്‍ ലഭിച്ചതില്‍ വലിയ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു. ഈ രംഗത്ത് മുത്തൂറ്റ് മൈക്രോഫിന്‍ നടത്തുന്ന ആഴത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും കേവലം എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമല്ല, കുടുംബ തലത്തില്‍ സൃഷ്ടിക്കുന്ന ശക്തി കൂടി ഇവിടെ വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






