നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിനെ വിലയിരുത്തിലാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തിരഞ്ഞെടുപ്പിൽ അൻവർ വിഷയം ഉന്നയിക്കില്ല.
എൽഡിഎഫ് സ്ഥാനാർഥിയെ 30തിന് പ്രഖ്യാപിക്കും . ഇടത് മുന്നണിക്ക് മൂന്നാംമൂഴം ഉണ്ടാകുമെന്നാണ് കേരളം ഒന്നടങ്കം പ്രതീക്ഷിക്കുന്നത് . വലിയ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനവും കേന്ദ്രസർക്കാർ അവഗണനയും പ്രചരണ വിഷയമാക്കും.
യുഡിഎഫിന്റെ വികസനവിരുദ്ധ നിലപാട് തുറന്നു കാട്ടും. സ്ഥാനാർത്ഥിയുടെ പരിചയസമ്പന്നതയല്ല വിജയത്തെ അടിസ്ഥാനപ്പെടുന്നതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു






