കണ്ണൂർ : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. പുനർജ്ജനി പദ്ധതിയെ വിമർശിച്ചാണ് ജയരാജൻ രംഗത്തെത്തിയത് .വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് കണ്ടെത്തിയ സ്ഥലം വന്യമൃഗ ശല്യം ഉള്ളതാണ്.വി ഡി സതീശനിട്ട കല്ലിനോട് ശുനകന് പോലും താൽപര്യമില്ലെന്നും കക്കുക മുക്കുക എന്നതാണ് കോൺഗ്രസ് രീതിയെന്നും ജയരാജൻ പരിഹസിച്ചു.
അതേസമയം ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ പറഞ്ഞു. ഐഷ പോറ്റിയെ എല്ലാ പദവികളിലും ഇരിക്കാൻ പ്രാപ്തയാക്കിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. എന്നാൽ അധികാരം ഇല്ലാത്തപ്പോൾ പാർട്ടി വിട്ടുപോകുന്നത് ശരിയായ നടപടി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി ജെ പിയുമായി സി പി എം ഒരു കാലഘട്ടത്തിലും വോട്ട് കച്ചവടം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ എസ് എസ് വോട്ട് നേടിയാണ് പിണറായി വിജയൻ കൂത്തുപറമ്പിൽ നിന്ന് ജയിച്ചതെന്ന ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം .






