കൊച്ചി: തങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ആര്‍എസ്എസ് അജണ്ടയുണ്ടോ എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നന്ദഗോവിന്ദം ഭജന്‍ ബാന്റ്. അങ്ങനെയുണ്ടെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ ഒരേ വിഭാഗം ആളുകളായിരിക്കണം ഞങ്ങളുടെ പാട്ടുകള്‍ കേള്‍ക്കുക. മലയാളികള്‍ വ്യത്യസ്തമായ കാര്യങ്ങളെ അംഗീകരിക്കുന്നവരാണ്. അതാണ് കാരണമെന്നാണ് തോന്നുന്നത്. അതല്ലാതെ ഒരു മതവിഭാഗം മാത്രം ഇവരെ പിന്തുണയ്ക്കണം എന്ന് പറഞ്ഞ് പിന്തുണയ്ക്കുന്നതായി തോന്നിയിട്ടില്ല” എന്ന് ഗായകര്‍ പറയുന്നു.
’25 വര്‍ഷമായി, ഇതൊക്കെ ഉണ്ടാകുന്നതിന് മുമ്പ് എന്ത് ചെയ്തിരുന്നുവോ അത് തന്നെയാണ് ഞങ്ങള്‍ ഇപ്പോഴും ചെയ്യുന്നത്. വ്യത്യാസമൊന്നും വന്നിട്ടില്ല. ആരെങ്കിലും അതില്‍ അവകാശം പറഞ്ഞ് വന്നാലും എതിരെ വന്നാലും അത് ഞങ്ങളുടെ പ്രശ്നമല്ല. പറയുന്നവരുടേയും പ്രതികരിക്കുന്നവരുടേയും പ്രശ്നമാണ്. ഞങ്ങള്‍ പാടി കൊണ്ടിരുന്നതില്‍ മാറ്റം വന്നിട്ടില്ല’ എന്നും അവര്‍ പറയുന്നു. ബിജെപിയുമായി ബന്ധമുണണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കാനില്ല എന്നായിരുന്നു മറുപടി.



