സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി കൈകോര്‍ക്കാന്‍ നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ദ പാരഡൈസി’ന്റെ ടീം ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി കൈകോര്‍ക്കുന്നു. വളരെ വേഗത്തില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ജൂണ്‍ 21 നാണ് ആരംഭിച്ചത്. 2026 മാര്‍ച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ദസറയുടെ നിര്‍മ്മാതാവായ സുധാകര്‍ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ജേഴ്‌സി, ഗാങ് ലീഡര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാനിയും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

ഇതിനോടകം പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍, സ്പാര്‍ക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്‌സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിലും വമ്പന്‍ ശ്രദ്ധ നേടുകയും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയും ചെയ്തിരുന്നു. അതിനൊപ്പമാണ് ചിത്രം ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി സഹകരിക്കുന്നു എന്ന വാര്‍ത്തയും വരുന്നത്. ഹോളിവുഡിലെ ഇീിിലസസങേീയടരലില ക്രിയേറ്റീവ് കണ്ടന്റിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലക്‌സാണ്ട്ര ഇ വിസ്‌കോണ്ടിയുമായി ഇതിനോടകം തന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ആണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിശദാംശങ്ങള്‍ രഹസ്യമായി വച്ചിട്ടുണ്ടെങ്കിലും, ദി പാരഡൈസിനെ ഒരു യഥാര്‍ത്ഥ അന്താരാഷ്ട്ര സിനിമാറ്റിക് അനുഭവമായി ഒരുക്കാനുള്ള ടീമിന്റെ ദൃഢനിശ്ചയത്തെ ഈ പുരോഗതി ശക്തിപ്പെടുത്തുന്നു.

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദി പാരഡൈസ് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോകമെമ്പാടും അന്താരാഷ്ട്ര ഭാഷാ പതിപ്പുകള്‍ പുറത്തിറക്കുന്നതിനുള്ള ഒരു ചവിട്ടു പടിയായി, ഇന്ത്യയില്‍ വന്‍ ആരാധകരുള്ള ഒരു പ്രശസ്ത ഹോളിവുഡ് നടനെ ചിത്രത്തിന്റെ താരനിരയിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകളും ടീം നടത്തിവരികയാണ്. ഇത് ഇപ്പൊള്‍ തന്നെ വമ്പന്‍ പ്രതീക്ഷയുള്ള ഈ പ്രോജക്റ്റിന് മറ്റൊരു ആഗോള മാനം നല്‍കുന്നു. ബോളിവുഡ് താരം രാഘവ് ജൂയലും ഈ ചിത്രത്തിലൂടെ തന്റെ തെലുങ്ക് അരങ്ങേറ്റം കുറിക്കുകയാണ്.

ആഗോള തലത്തില്‍ എട്ട് ഭാഷകളില്‍ ആണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ ചിത്രമെത്തും. ശ്രീകാന്ത് ഒഡെല രചിച്ച ശക്തവും ആകര്‍ഷകവുമായ തിരക്കഥയില്‍, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ്സ് അവതാരമായി, ഏറ്റവും തീവ്രമായ ശരീര ഭാഷയോടെ നാനിയെ അവതരിപ്പിക്കുമെന്നുള്ള ഉറപ്പാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘ദ പാരഡൈസ്’ ഒരുങ്ങുന്നത്.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിര്‍മ്മാതാവ്- സുധാകര്‍ ചെറുകുറി, ബാനര്‍- എസ്എല്‍വി സിനിമാസ്, ഛായാഗ്രഹണം – സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് – നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ – അവിനാഷ് കൊല്ല, ഓഡിയോ – സരിഗമ മ്യൂസിക്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.