സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ചിരഞ്ജീവിയും അനിൽ രവിപുടിയും ഒന്നിക്കുന്ന മെഗാ 157 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും നോക്കി കാണുന്നത് . ഇപ്പോഴിതാ ചിത്രത്തിലെ നായികയെ സംബന്ധിച്ച ഒരു വാർത്തയാണ് പുറത്ത് വരുന്നത്. സിനിമയിലെ നായിക കഥാപാത്രത്തിനായി എത്തുന്നത് നയൻതാരയാണെന്ന വാർത്തകൾ നേരെത്തെ എത്തിയിരുന്നു.
എന്നാൽ ചിത്രത്തിനായി താരം വമ്പൻ പ്രതിഫലം ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത് . ചിരഞ്ജീവിയുടെ നായികയായി അഭിനയിക്കുവാൻ നയൻതാര 18 കോടി പ്രതിഫലം ആവശ്യപ്പെട്ടതായാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം നടി വൻ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്ന് അവർ മറ്റൊരു താരത്തെ സമീപിക്കുന്നതിനുള്ള ആലോചനകളിലാണ് എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. തുടർച്ചയായ 8 ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച അനിൽ രവിപുടിയുടെ ഏറ്റവും പുതിയ റിലീസായ സംക്രാന്തികി വസ്തുനം 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമാണ്.






