സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജുഡീഷ്യറിക്കെതിരായ പാഠഭാഗം; എൻസിഇആർടി പുസ്തകം പൂർണമായി പിൻവലിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അധ്യായം ഉൾപ്പെടുത്തിയ സംഭവം വിവാദമായതിന് ശേഷം മാപ്പ് പറഞ്ഞു എൻസിഇആർടി. പുസ്തകം പൂർണമായും പിൻവലിച്ചതായും, ഉള്ളടക്കത്തിൽ നിരുപാധികമായി ക്ഷമ ചോദിക്കുന്നതായും എൻസിഇആർടി വാർത്താക്കുറിപ്പിൽ അറിയിച്ചു.

വിവാദം സൃഷ്ടിച്ച പുസ്തകം “Exploring Society: India and Beyond” എന്ന പേരിലുള്ളതാണ്. അതിലെ ‘The Role of Judiciary in our Society’ അധ്യായം ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതി പുസ്തകത്തിന്റെ വിതരണം തടയാനും ഓൺലൈൻ പതിപ്പുകൾ നീക്കം ചെയ്യാനും മുൻപ് ഉത്തരവിട്ടിരുന്നു.

സുപ്രീം കോടതി ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരുകൾ സമർപ്പിക്കണമെന്നും, വെറും ഖേദപ്രകടനം മതിയല്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുമ്പ് നിർദ്ദേശിച്ചിരുന്നു. എൻസിഇആർടി ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവർക്കു കോടതി കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ സുപ്രീം കോടതി ബുധനാഴ്ച വാദം കേൾക്കാനിരിക്കുകയാണ്, നാളെ സ്വീകരിക്കുന്ന നിലപാട് കണക്കാക്കപ്പെടും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.