കാസർഗോഡ്: സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചു കൊണ്ട് പനത്തടിയിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് അട്ടിമറി ജയം. 8-ാം വാർഡ് നെല്ലിക്കുന്നിൽ നിന്ന് മൽസരിച്ച എൻഡിഎ സ്ഥാനാർത്ഥി ഷിബു എം ആണ് സിപിഎം ഏരിയ കമ്മറ്റി അംഗത്തേയും, കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറിയേയും പരാജയപ്പെടുത്തി സിപിഎം കോട്ട എന്നറിയപ്പെടുന്ന നെല്ലിക്കുന്ന് വാർഡ് പിടിച്ചെടുത്തത്.
പനത്തടി പഞ്ചായത്ത് ഓഫീസ് ഉൾപ്പെടുന്ന ഈ വാർഡിൽ വർഷങ്ങളായി ജയിച്ചിരുന്നത് എൽഡിഎഫ് ആയിരുന്നു. ഈ വാർഡ് ഇവിടെ മൽസരിച്ച യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി എസ് മധുസൂദനൻ മൂന്നാം സ്ഥാനതെത്തി.










