കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ പന്നിയങ്കരയിലെ മിന്നുന്ന വിജയം ആഘോഷമാക്കി എൻ.ഡി.എ. കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡായ പന്നിയങ്കര യു.ഡി.എഫിൽ നിന്നും പിടിച്ചെടുത്ത എൻ.ഡി.എയുടെ വിജയാഘോഷം ശ്രദ്ധേയമായി. നിരവധി അണികൾ പങ്കെടുത്ത വിജയാഘോഷ റാലി പന്നിയങ്കരയിൽ നിന്നും കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്ര പരിസരത്ത് സമാപിക്കുമ്പോൾ വർണ്ണാഭമായി. യഥാർത്ഥ വികസനം എന്താണെന്ന് എൻ.ഡി.എ പന്നിയങ്കരയിൽ പൊതുജന സമക്ഷം കാഴ്ച്ചവെക്കുമെന്നും, അതോടൊപ്പം തന്നെ വിജയിപ്പിച്ച നല്ലവരായ പന്നിയങ്കരയിലെ വോട്ടർമാർക്ക് നന്ദിയറിയിക്കുന്നെന്നും പന്നിയങ്കരയുടെ നിയുക്ത കൗൺസിലറായ ശ്രീ നമ്പിടി നാരായണൻ പറഞ്ഞു.






