Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നീറ്റ്-യുജി പുനഃപരീക്ഷ; പ്രധാനമന്ത്രിക്ക് കത്തെഴുതി CJP സ്ഥാപകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കോക്രോച്ച് ജനത ജനതാ പാര്‍ട്ടി നേതാവ് അഭിജീത്ത് ദീപ്‌കേ. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പകൾ എടുത്ത് മക്കളുടെ പഠനത്തിനായി ശ്രമിച്ചിരുന്ന മാതാപിതാക്കൾ കടുത്ത പ്രതിസന്ധിയിലാണെന്നും അവർക്കുള്ള സാമ്പത്തിക സഹായം അനിവാര്യമാണെന്നും കത്തിൽ പറയുന്നു.

രാജ്യത്തെ യുവ വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ഭാവിയും ഗുരുതര പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചതെന്ന് അഭിജീത് ദീപ്കേ വ്യക്തമാക്കി. പരീക്ഷാ ആശങ്കകളും അനിശ്ചിതത്വങ്ങളും വിദ്യാർത്ഥികളിൽ സമ്മർദ്ദം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ചകളിൽ നിരവധി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങളും കത്തിൽ പരാമർശിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനിടെ അഞ്ച് വിദ്യാർത്ഥികളുടെ മരണം റിപ്പോർട്ട് ചെയ്തതായും കത്തിൽ പറയുന്നു.

വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ശക്തമായ ഉത്തരവാദിത്വമുള്ള നേതൃത്വം ആവശ്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂൺ 20ന് ജന്തർമന്ദിറിൽ കൂടുതൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പാർട്ടി അറിയിച്ചു.

Advertisement
WhiteswanTV Footer