കോഴിക്കോട്: സംസ്ഥാന കൺസ്യൂമർ ഫെഡിന്റെ കീഴിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപംപ്രവർത്തിക്കുന്ന നീ തി മെഡിക്കൽ സ്റ്റോർ അടച്ചു പൂട്ടുന്നു. കഴിഞ്ഞ ഒന്നര പതിറ്റാ ണ്ടായി പാവപ്പെട്ട രോഗികൾക്ക് ഒരു പരിതിവരെ ആശ്വാസമായി താമരശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന ഈ ന്യായ വില ഷോപ്പ് നഷ്ടത്തിലാണെന്ന് പറഞ്ഞാണ് ഫെബ്രുവരി 1 മുതൽ പൂട്ടുന്നത്.
സ്ഥാപനം അടച്ചു പൂട്ടുന്നതി നുള്ള നിർദേശം കോഴിക്കോട് റീജനൽ മാനേജർ കഴിഞ്ഞ ദിവസം യൂണിറ്റിന് രേഖാമൂലം നൽകുകയും സ്റ്റോക്ക് എടുപ്പിനു മറ്റുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി 14നകം കെട്ടിടം ഒഴിഞ്ഞു കൊടുത്ത് താക്കോൽ കൈമാറാനാണ് നിർദേശം. എന്നാൽ, സംസ്ഥാനത്ത് താമരശ്ശേരി നീതി സ്റ്റോറിനെക്കാൾ വരുമാനം കുറഞ്ഞ നീതി സ്റ്റോറുകൾ നിലവിൽ അടച്ചു പൂട്ടൽ ഭീഷണിയില്ലാതെ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് താമരശ്ശേരിയിൽ അടച്ചു പൂട്ടുന്നത്.
ജില്ലയിൽ താമരശ്ശേരി, കൊടുവള്ളി, പാറോപ്പടി, മുതലക്കുളം എന്നിവിടങ്ങളിലാണ് കൺസ്യൂമർ ഫെഡ് നേരിട്ടു നീതി മെഡിക്കൽ സ്റ്റോറുകൾ നടത്തി വരുന്നത്. നീതി മെഡിക്കൽ സ്റ്റോർ അടച്ചുപൂട്ടരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ സംഘടനകൾ ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയിട്ടുണ്ട്, ജനങ്ങൾക്ക് വലിയ സഹായമായ സ്ഥാപനം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് രോഖികളും ബന്ധുക്കളും.






