സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മ​ണ​ലി പു​ഴ​യി​ൽ ത​ല ന​ഷ്ട​പ്പെ​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആ​മ്പ​ല്ലൂ​ർ : നെ​ന്മ​ണി​ക്ക​ര പ​ള്ള​ത്ത് മ​ണ​ലി പു​ഴ​യി​ൽ ത​ല ന​ഷ്ട​പ്പെ​ട്ട നി​ല​യി​ൽ പാ​ന്റും ഇ​ന്ന​ർ ബ​നി​യ​നും ധ​രി​ച്ച​ പു​രു​ഷ മൃ​ത​ദേ​ഹം. മൃദദേഹം അ​ഞ്ച് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള​താ​യാണ് ക​രു​തു​ന്നത്. പാ​ന്‍റി​ന്‍റെ പോക്ക​റ്റി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം അ​സം സ്വ​ദേ​ശി​യു​ടേ​തെ​ന്ന് പൊ​ലീ​സി​ന് സം​ശ​യം.

മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നു കി​ട്ടി​യ ഫോ​ണി​ലെ സിം ​കാ​ർ​ഡ് മ​റ്റൊ​രു ഫോ​ണി​ലി​ട്ട​പ്പോ​ൾ വ​ന്ന കോ​ളി​ൽ നി​ന്നാ​ണ് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. വി​ളി​ച്ച​യാ​ളു​മാ​യി സം​സാ​രി​ച്ച​തി​ൽ മ​ല​പ്പു​റ​ത്തേ​ക്ക് ജോ​ലി​ക്കെ​ത്തി​യ അ​സം സ്വ​ദേ​ശി​യു​ടേ​താ​ണ് സിം ​കാ​ർ​ഡ് എ​ന്നും ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​ണ് വി​ളി​ച്ച​തെ​ന്നും പൊ​ലീ​സി​ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ളാ​യി സ​ഹോ​ദ​ര​നെ ബ​ന്ധ​പ്പെ​ടാ​നാ​വു​ന്നി​ല്ലെ​ന്നും വി​ളി​ച്ച​യാ​ൾ പ​റ​ഞ്ഞു. മ​ല​പ്പു​റം പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സം സ്വ​ദേ​ശി​യു​ടെ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴി​ഞ്ഞ ദി​വ​സം മൃ​ത​ദേ​ഹം പു​ഴ​യി​ലൂ​ടെ ഒ​ഴു​​കു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ൾ ക​ണ്ടി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ ഞാ​യ​റാ​ഴ്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​തു​ക്കാ​ട് അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.

പു​തു​ക്കാ​ട് പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കാ​ണാ​താ​യ ആ​ളു​ക​ളെ​ക്കു​റി​ച്ചും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.