കോട്ടയം:: കായിക പ്രേമികളെ ആവേശത്തിലാഴ്ത്തി പത്താമത് കൈരളി ജലോത്സവം തുടക്കമാകുന്നു. നവംബര്‍ 16 ന് ഉച്ചകഴിഞ്ഞ് പരിപ്പ് തൊള്ളായിരം പാലത്തിനു സമീപമുള്ള നെട്ടായത്തില്‍ വെച്ചാണ് മത്സരം നടക്കുക.
വിവിധ വിഭാഗങ്ങളിലായി നിരവധി വള്ളങ്ങള്‍ ജലോത്സവത്തില്‍ മത്സരിക്കും.തുഴച്ചിലുകാരുടെ എണ്ണം അനുസരിച്ച് ആറ് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 11, 7 ആള്‍ വിഭാഗങ്ങള്‍ തടി വള്ളങ്ങളിലാണ് മത്സരിക്കുക. .3, 2, 1 ആള്‍ വിഭാഗങ്ങള്‍ ഫൈബര്‍ വള്ളങ്ങളിലായിരിക്കും മത്സരിക്കുക.അഞ്ച് ആള്‍ വിഭാഗത്തിന് തടി വള്ളങ്ങളിലും ഫൈബര്‍ വള്ളങ്ങളിലുമായി രണ്ടിനങ്ങളില്‍ മത്സരം ഉണ്ടാകും.



