ന്യൂഡൽഹി:തിരുവനന്തപുരം പുതിയ എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമിയെ സംബന്ധിച്ച തർക്കത്തിൽ സിപിഎമ്മിന് സുപ്രീം കോടതി നോട്ടീസ് നൽകി. ജസ്റ്റിസ് അരവിന്ദ് കുമാർ, മൻമോഹൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഒരു ആഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. എന്നാൽ, കേസിൽ സ്റ്റേ ഉത്തരവിനായുള്ള ഹർജിക്കാരുടെ ആവശ്യം കോടതി തള്ളിക്കളഞ്ഞു.
32 സെന്റ് വരുന്ന ഭൂമിയുമായി ബന്ധപ്പെട്ടാണ് വിവാദം. ആദ്യം പോത്തൻ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലായിരുന്ന ഈ സ്ഥലം, ഫിനാൻസ് സ്ഥാപനത്തിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാനാകാതെ വന്നതിനെ തുടർന്ന് ജപ്തി നടപടികളിലേക്ക് നീങ്ങിയിരുന്നു. തുടര്ന്ന്, ഐഎസ്ആർഒ ശാസ്ത്രജ്ഞ ഇന്ദുവും ബന്ധുവും ചേർന്ന് ഭൂമി സ്വന്തമാക്കി. പിന്നീട്, അവർ സുപ്രീം കോടതിയെ സമീപിച്ചതാണ്.
തങ്ങളുടെ ഉടമസ്ഥതയിലായിരുന്ന സമയത്ത്, തിരുവനന്തപുരം കോടതി നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ലേലം നടത്തിയതെന്നും അത് സുതാര്യമല്ലെന്നുമാണ് ഇന്ദുവിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് ഉന്നയിച്ച വാദം. കോടതി ലേലം റദ്ദാക്കണമെന്നാവശ്യപ്പെട്ടും അദ്ദേഹം അഭ്യർത്ഥിച്ചു.
1998-ലെ കോടതി ലേലത്തിൽ ഭൂമി സ്വന്തമാക്കിയവരിൽ നിന്നാണ് സിപിഎം 2021-ൽ സ്ഥലം വാങ്ങിയത്. അതേസമയം, ഭൂമി സംബന്ധിച്ച കേസ് കോടതിയിൽ പരിഗണനയിലാണെന്ന് ആ സമയത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിഞ്ഞിരുന്നുവെന്നും ഹർജിക്കാർ ആരോപിച്ചു.
ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷിനൊപ്പം അഭിഭാഷകൻ വിഷ്ണു പി. അരുൺ അടക്കമുള്ളവർ സുപ്രീം കോടതിയിൽ






