Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തുടര്‍ച്ചയായ കുതിപ്പിന് ശേഷം ഓഹരി വിപണിയില്‍ ഇടിവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഓഹരിവിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം. തുടര്‍ച്ചയായ മുന്ന് ദിവസത്തെ നേട്ടങ്ങള്‍ക്ക് ശേഷമാണ് ഇന്ന് ഇന്ത്യന്‍ ബഞ്ച് മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞത്. സെന്‍സെക്‌സ് 400 പോയിന്‌റിലധികവും നിഫ്റ്റി 120 പോയിന്റും വരെ ഇടിഞ്ഞു. തുടര്‍്ച്ചായ 12 ദിവസത്തെ നേട്ടത്തിനുശേഷമാണ് നിഫ്റ്റി ബാങ്ക് സൂചിക താഴേക്ക് പോകുന്നത്. നിഫ്റ്റി ഐടിയും ബാങ്കും .5 % നഷ്ടം നേരിട്ടു. നിഫ്റ്റി എഫ്എംസിജി ഓട്ടോ മേഖലകളും നഷ്ടത്തിലാണ്. നിഫ്റ്റി മിഡ് ക്യാപ് സ്‌മോള് ക്യാപ് സൂചികകള്‍ ദശാംശം രണ്ട് ശതമാനം ഉയര്‍ന്നു.

ബിഎസ്ഇ സെന്‍സെക്‌സ് 264.36 പോയിന്റ് താഴ്ന്ന് 82,749.60 എന്ന നിലയിലും 50 ഓഹരികളുള്ള എന്‍എസ്ഇ നിഫ്റ്റി 65 പോയിന്റ് താഴ്ന്ന് 25,358.60 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഓഹരി കൃത്രിമത്വം സംബന്ധിച്ച ആരോപണങ്ങള്‍ സെബി തള്ളിക്കളഞ്ഞതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ 10% വരെ നേട്ടമുണ്ടാക്കി. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും നേട്ടത്തിലാണ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer