കൊച്ചി: വീസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിനായി കസ്റ്റഡിയിലായിരുന്ന രണ്ട് നൈജീരിയൻ യുവതികൾ കുന്നുംപുറം ‘സഖി’ കരുതൽ കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ടു. സാൻഡ്ര ഡ്രാമേഷ്, യൂനിസ് വാംബുയി വാവേരു എന്നിവരാണ് ഇന്നലെ രാത്രി 7ന് കലക്ടറേറ്റിനു സമീപം വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ടത്.
മാർച്ച് 20ന് വീസ കാലാവധി കഴിഞ്ഞ യുവതികൾ വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയിൽ താമസിച്ചെന്നാണ് കേസ്. വനിതാ സുരക്ഷാ ജീവനക്കാരെ മർദിച്ച ശേഷം ഓടി രക്ഷപ്പെട്ട ഇവർ വാഹനത്തിൽ കയറി പോയതായാണു പൊലീസിനു ലഭിച്ച വിവരം.




