മലപ്പുറം: നിലമ്പൂരിനെ നിയമസഭയില്‍ ആര് നയിക്കുമെന്നറിയാൻ നിമിഷങ്ങൾ മാത്രം ബാക്കി. രാവിലെ 8.10 ഓടെ ആദ്യ സൂചനകള്‍ ലഭ്യമായി തുടങ്ങും. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്തുള്ള ഏറ്റവും പുതിയ പോളിങ്
ശതമാനം 75.87 ആണ്. 19 റൗണ്ടായാണ് വോട്ടെണ്ണുക. ഓരോ റൗണ്ടിലും 14 വീതം ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. മൊത്തം 263 പോളിങ് സ്റ്റേഷനുകള്‍. ആദ്യഘട്ട ലീഡ് അരമണിക്കൂറിനുള്ളില്‍ത്തന്നെ അറിയാം. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ 11 മണിക്കുള്ളില്‍ ഫലപ്രഖ്യാപനം നടക്കും.
Content: Nilambur by-election; Counting of votes begins



