സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്. ജൂൺ 23നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 26-നായിരിക്കും ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങുക. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2 ആണ്. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെയും ഉപതിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.






