മലപ്പുറം: നിലമ്പൂരിൽ അധികാരം പിടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും എത്തുന്നു.13,14,15 തീയതികളിൽ മുഖ്യമന്ത്രി നിലമ്പൂരിൽ തങ്ങി സ്ഥാനാർഥി എം സ്വരാജിന്റെ പ്രചാരണത്തിന് നേതൃത്വം നൽകും . കൂടാതെ മുഖ്യമന്ത്രി ഏഴ് പഞ്ചായത്തുകളിളെയും എൽഡിഎഫ് യോഗത്തിലും പങ്കെടുക്കും .
അതേസമയം ഇന്നലെ നിലമ്പൂരിൽ എത്തിയ മുഖ്യമന്ത്രി മണ്ഡലം പിടിക്കാമെന്ന ആത്മവിശ്വാസം എല്‍ഡിഎഫിനുണ്ട് എന്നും കൂടാതെ എം സ്വരാജ് മികച്ച ഒരു നേതാവാണെന്നും പറഞ്ഞിരുന്നു. അതിനാണ് മുഖ്യമന്ത്രി ഓരോ പഞ്ചായത്തുതലത്തിലും പര്യടനത്തിനിറങ്ങുന്നതും സിപിഎമ്മിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ സ്വരാജിനെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുന്നത്. അതേസമയം ഇരുമുന്നണികളും ശക്തമായ പ്രചാരണങ്ങളോടെയാണ് മണ്ഡലം പിടിക്കാൻ ഇറങ്ങുന്നത്.






