സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നിമിഷപ്രിയയുടെ വധശിക്ഷ എത്രയും പെട്ടെന്നു നടപ്പിലാക്കണം’: തലാലിന്റെ കുടുംബം ഡപ്യൂട്ടി അറ്റോര്‍ണി ജനറലിനെ കണ്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സന:നിമിഷപ്രിയയുടെ വധശിക്ഷ എത്രയും പെട്ടെന്നു നടത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താ മെഹ്ദി. യെമന്‍ ഡപ്യൂട്ടി അറ്റോര്‍ണി ജനറലുമായി തലാലിന്റെ കുടുംബം കൂടിക്കാഴ്ച നടത്തിയെന്നും വധശിക്ഷാ തീയതി ഉടന്‍ തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അബ്ദുല്‍ ഫത്താ മെഹ്ദി ശനിയാഴ്ച സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അറിയിച്ചു. അറ്റോര്‍ണി ജനറലിനു നല്‍കിയ കത്തിന്റെ ചിത്രവും അബ്ദുല്‍ മെഹ്ദി പങ്കുവച്ചു.

നിമിഷപ്രിയ തലാലിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ടാങ്കില്‍ ഒളിപ്പിച്ചെന്ന് കോടതി കണ്ടെത്തിയതാണെന്ന് കത്തില്‍ പറയുന്നു. 2025 ജൂണ്‍ ഏഴിന് നടത്താന്‍ നിശ്ചയിച്ച വധശിക്ഷ അറ്റോര്‍ണി ജനറലിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നീട്ടിവച്ചത്. പുതിയ തീയതി ഉടന്‍ നിശ്ചയിക്കണമെന്നും യാതൊരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും അദ്ദേഹം പറയുന്നു. സമാന ആവശ്യം ഉന്നയിച്ച് ജൂലൈ 25നും ഓഗസ്റ്റ് നാലിനും അബ്ദുല്‍ മെഹ്ദി കത്ത് അയച്ചിട്ടുണ്ട്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.