പാലക്കാട്:കൊല്ലങ്കോട് ത്രിതല പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പുരംഗം ചൂടാകുമ്പോൾ ഒരു വാർഡിൽനിന്ന് വിവിധ മുന്നണികളിലായി മത്സരിക്കുന്ന സ്ഥാനാർഥികളുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമാകുകയാണ് കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്തിലെ പതിനാറാം വാർഡായ പയ്യലൂർ. ഈ വാർഡിൽ താമസമുള്ള ഒൻപതുപേരാണ് ഇത്തവണ കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ സ്ഥാനാർഥികളായി രംഗത്തുള്ളത്.
പതിനാറാം വാർഡ് വോട്ടർപട്ടികയിൽ പേരുള്ളതിനാൽ, ഒരു ബൂത്തിലാണ് ഇവർക്കെല്ലാം വോട്ടുചെയ്യാൻ എത്തേണ്ടതും. പതിനാറാം വാർഡിൽ രവിചന്ദ്രൻ (എൽഡിഎഫ്), നസ്റുദീൻ എന്ന നാസർ (യുഡിഎഫ്), പ്രവീൺ നീലനാത്ത് (എൻഡിഎ) എന്നിവരാണ് മത്സരത്തിനുള്ളത്. ഇവർക്കുപുറമേ, കെ. ബാബു-19 (എൻഡിഎ), വി. പ്രകാശൻ-18 (എൻഡിഎ), ജിഷ്ണു-17 (എൻഡിഎ), പ്രദീപ്കുമാർ-17 (യുഡിഎഫ്), ടി. രാജു-18 (എൽഡിഎഫ്), അബ്ദുൾഖാദർ-14 (യുഡിഎഫ്) എന്നിവരാണ് പയ്യലൂർ പതിനാറാം വാർഡിൽനിന്ന് മത്സരിക്കുന്ന മറ്റുസ്ഥാനാർഥികൾ.










