സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രതിഛായ’ സിനിമയുടെ പ്രമോഷനുമായി നിവിനും സംഘവും: അഭിമുഖം വൈറൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലയാള സിനിമയിലെ പ്രിയ സുഹൃത്തുക്കളായ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഷറഫുദ്ദീൻ എന്നിവർ ഒന്നിക്കുന്ന ‘പ്രതിഛായ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രചരണത്തിനായി എത്തിയ നാലുപേരും ചേർന്ന് പ്രേക്ഷകർക്ക് ചിരിയുടെ വലിയൊരു വിരുന്നാണ് സമ്മാനിക്കുന്നത്. ഇത്തവണ അജു വർഗീസും ധ്യാൻ ശ്രീനിവാസനും അവതാരകരായി എത്തിയപ്പോൾ നിവിൻ പോളിയും ഷറഫുദ്ദീനും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം നിവിനും ഷറഫുവും ഒരുമിച്ച് എത്തുന്ന അഭിമുഖം എന്ന പ്രത്യേകതയും ഇതിനുണ്ട്.


​സിനിമയും രാഷ്ട്രീയവും സൗഹൃദവും ചർച്ചയായ അഭിമുഖത്തിൽ രസകരമായ പല വെളിപ്പെടുത്തലുകളും താരങ്ങൾ നടത്തി. സന്തോഷവും സമാധാനവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്ന് നിവിൻ പോളി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ എന്തുചെയ്യും എന്ന ധ്യാൻ ശ്രീനിവാസന്റെ ചോദ്യത്തിന്, താൻ മുഖ്യമന്ത്രിയായാൽ ഞായറാഴ്ചകളിൽ സിനിമ ഷൂട്ടിംഗ് ഒഴിവാക്കുമെന്നാണ് നിവിൻ തമാശയായി മറുപടി നൽകിയത്. അതേസമയം, ജനങ്ങളുടെ സന്തോഷത്തിന് മുൻഗണന നൽകുന്ന ‘ഹാപ്പിനസ് ഇൻഡക്സ്’ കൊണ്ടുവരുമെന്ന് ഷറഫുദ്ദീനും, ഹോട്ടലുകളിൽ ശുചിത്വം നിർബന്ധമാക്കുമെന്ന് അജു വർഗീസും പറഞ്ഞു.


​ശ്രീ ഗോകുലം ഗോപാലന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ അഭിമുഖം ആദ്യ മണിക്കൂറുകളിൽ തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസ് സംഗീതവും നിർവഹിക്കുന്ന ‘പ്രതിഛായ’ ഈ മാസം 26-ന് വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തും. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹനിർമ്മാതാക്കളായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തിയും ദുർഗ ഉണ്ണികൃഷ്ണനുമാണ്.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.