Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിവിന്‍ പോളി അവതരിപ്പിക്കുന്ന ആനിമേറ്റഡ് ഹൃസ്വ ചിത്രം ‘ബ്ലൂസ്’ ട്രൈലെര്‍ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളില്‍ ഇതിനോടകം തന്നെ വമ്പന്‍ ശ്രദ്ധയും പ്രശംസയും നേടിയ ‘ബ്ലൂസ്’ എന്ന അതിശയകരമായ ആനിമേറ്റഡ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നതിനായി കണ്ണൂര്‍ ആസ്ഥാനമായുള്ള റെഡ്‌ഗോഡ് സ്റ്റുഡിയോയുമായി ഔദ്യോഗികമായി കൈകോര്‍ത്ത് നടന്‍ നിവിന്‍ പോളി. അതിന്റെ ഭാഗമായി ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്ന് പുറത്തു വിട്ടു. കേരളത്തിന്റെ ഹൃദയത്തില്‍ നിന്ന് ഈ കലാസൃഷ്ടിയെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്.

മഡഗാസ്‌കര്‍ 3, ദി ക്രൂഡ്‌സ്, ട്രോള്‍സ്, വെനം തുടങ്ങിയ ആഗോള ഹിറ്റുകളില്‍ പ്രവര്‍ത്തിച്ച രാജേഷ് പി. കെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഷിന്‍ ശ്യാം ആണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് ഫെയിം ഷിജിന്‍ മെല്‍വിന്‍ ഹട്ടന്റെ സൗണ്ട് ഡിസൈന്‍, ജീത്ത് പരമ്‌ബേന്ദവിദയുടെ അതിശയകരമായ ആനിമേഷന്‍ സംവിധാനം എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഒരു യഥാര്‍ത്ഥ സിനിമാറ്റിക് അനുഭവത്തിനായി രൂപകല്‍പ്പന ചെയ്ത ‘ബ്ലൂസ്’, ഡോള്‍ബി അറ്റ്‌മോസില്‍ ആണ് മിക്‌സ് ചെയ്തിരിക്കുന്നത്. ബിഗ് സ്‌ക്രീനുകള്‍ക്കായി ഒരുക്കിയ അതിശയകരമായ ഈ കാഴ്ച നിര്‍മ്മിച്ചിരിക്കുന്നത് ഷിബിന്‍ കെവി, ജാസര്‍ പിവി എന്നിവര്‍ ചേര്‍ന്നാണ്.

ഇതൊരു നിശബ്ദ ചിത്രമാണെങ്കിലും, ഇത് നല്‍കുന്ന സന്ദേശം വളരെ വലുതും നമ്മുടെ പരിസ്ഥിതിക്കായി നിലകൊള്ളുന്നതിനുള്ള തന്റെ വ്യക്തിപരമായ പ്രതിബദ്ധതയുമായി തികച്ചും യോജിക്കുന്നതുമാണ് എന്ന് നിവിന്‍ പോളി അഭിപ്രായപ്പെട്ടു. അതിയായ സമര്‍പ്പണത്തോടും ഗുണനിലവാരത്തോടും കൂടി ഒരുക്കിയ ഇതുപോലുള്ള ഒരു കഥ ലോകത്തിന് മുന്നില്‍ എത്തിക്കേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവന്‍ കാണേണ്ട കേരളത്തില്‍ നിന്നുള്ള ഒരു കലാരൂപമാണിത്, എന്നും അതിന്റെ ശബ്ദം ലോകത്തിനു മുന്നില്‍ പങ്കിടാന്‍ സഹായിക്കുന്നതില്‍ താന്‍ അവിശ്വസനീയമാംവിധം അഭിമാനിക്കുന്നു എന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ രാജേഷ് പി. കെയുടെ ജീവിത യാത്രയില്‍ നിന്നാണ് ഈ ചിത്രം ജനിച്ചത്. സംവിധായകന്‍ രാജേഷ് പി.കെ.യുടെ സ്വന്തം നാടായ പയ്യന്നൂരിലെ ഒരു കാവിനടുത്തുള്ള ഒരു വൃക്ഷത്തിന്റെ ബാല്യകാല ഓര്‍മ്മയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം അദ്ദേഹം സൃഷ്ടിച്ചത്. ജോലിക്കായി അദ്ദേഹം ബെംഗളൂരുവിലേക്ക് താമസം മാറിയപ്പോള്‍, ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്കിടയില്‍ തന്റെ ബാല്യകാല ഭയം യാഥാര്‍ത്ഥ്യമാകുന്നതായി അദ്ദേഹം കണ്ടു. വനനശീകരണത്തെക്കുറിച്ചുള്ള ഭയം അദ്ദേഹത്തെ തന്റെ ഹൃദയം നിലനില്‍ക്കുന്ന കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനും പ്രധാനപ്പെട്ട ഒരു കഥ പറയാന്‍ തന്റെ കഴിവുകള്‍ ഉപയോഗിക്കാനും പ്രേരിപ്പിച്ചു. പൂര്‍ണ്ണമായും കണ്ണൂരിലെ തന്റെ ജന്മനാട്ടില്‍ നിന്ന് അദ്ദേഹം സൃഷ്ടിച്ച ആ കഥയാണ് ‘ബ്ലൂസ്’.

ഫിലിം ഫെസ്ടിവലുകളില്‍ എത്തിയത് മുതല്‍, ‘ബ്ലൂസ്’ ഗണ്യമായ അന്താരാഷ്ട്ര പ്രശംസയാണ് നേടിയത്. മികച്ച 3ഡി ഷോര്‍ട്ട് ഫിലിം- ആനിമേഷന്‍ ഫിലിം ഫെസ്റ്റിവല്‍, ഇറ്റലി, മികച്ച ആനിമേഷന്‍ ഷോര്‍ട്ട് ഫിലിം – ഇന്‍ഡി ഷോര്‍ട്ട് ഫെസ്റ്റ്, ലോസ് ഏഞ്ചല്‍സ്, യുഎസ്എ, രണ്ടാം റണ്ണര്‍ അപ്പ് – ബെംഗളൂരു ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ഇന്ത്യ, ജൂറി സെലക്ഷന്‍ – ലോണ്‍ലി വുള്‍ഫ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ലണ്ടന്‍, യുകെ എന്നിടത്തൊക്കെ ചിത്രം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി.

പ്രശസ്തമായ കാറ്റലീന ഫിലിം ഫെസ്റ്റിവല്‍ (യുഎസ്എ), പോര്‍ട്ട്‌ലാന്‍ഡ് ഫെസ്റ്റിവല്‍ ഓഫ് സിനിമ, ആനിമേഷന്‍ & ടെക്‌നോളജി എന്നിവയിലും ഈ ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വെനീസിയ ഷോര്‍ട്‌സ് (ഇറ്റലി), മിയാമി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 24-ാം പതിപ്പ് (യുഎസ്എ) എന്നിവയില്‍ സെമി ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടു. സിറ്റ്ജസ്-ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കാറ്റലോണിയ (സ്‌പെയിന്‍), സ്പാര്‍ക്ക് ആനിമേഷന്‍ (കാനഡ), 41-ാമത് ബോസ്റ്റണ്‍ ഫിലിം ഫെസ്റ്റിവല്‍ (യുഎസ്), എസ്‌തെറ്റിക്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ (യുകെ) തുടങ്ങിയ പ്രധാന ഫെസ്റ്റിവലുകളിലും പ്രീമിയര്‍ ഇവന്റിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നിവിന്‍ പോളി അവതരിപ്പിച്ച ഈ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ ഇപ്പോള്‍ റെഡ്‌ഗോഡ് സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലില്‍ലഭ്യമാണ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer