ബാംഗ്ലൂർ : ബാംഗ്ലൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ വികാരനിർഭരനായി പൊട്ടിക്കരഞ്ഞു കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കുട്ടികളെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും കുറഞ്ഞത് 10 പേരെങ്കിലും മരിച്ചുപോയത് താൻ കണ്ടെന്നും ഒരു കുടുംബത്തിനും ഈ നഷ്ടം സഹിക്കാൻ കഴിയില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു ഡികെ ശിവകുമാർ മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയത്.
സ്ഥിതിഗതികളെ കുറിച്ചും ഉദ്യോഗസ്ഥർ തന്നെ അറിയിച്ച അടിയന്തരാവസ്ഥയും ശിവകുമാർ വിവരിച്ചു. തന്നോട് പോലീസ് കമ്മീഷണർ 10 മിനിറ്റിനുള്ളിൽ പരുപാടി അവസാനിപ്പിക്കാൻ പറഞ്ഞിരിക്കുന്നു എന്നാണ് ഇദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞത്. ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയതിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനെ ആദരിക്കുന്നതിനായി നടന്ന പൊതു ആഘോഷത്തിനിടെയാണ് ഇന്നലെ തിക്കിലും തിരക്കിലും പെട്ട് അപകടങ്ങൾ ഉണ്ടായത്.






