Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വോട്ടർ പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കില്ല; അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തണം’: ടി പി രാമകൃഷ്ണൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തണമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉൾപ്പെടുത്തി വേണം നടപ്പാക്കാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ ആകാൻ അർഹതയുള്ള നിരവധി ആളുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി എന്നും അദ്ദേഹം എസ് ഐ ആറിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൽ സംസാരിച്ചു. വോട്ടർ ആകാൻ അർഹതയുള്ള നിരവധി ആളുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്. എസ് ഐ ആറിൽ ബിഹാർ മോഡൽ പരിഷ്കരണം നടത്താൻ കഴിയില്ലെന്ന് ഇടതുപക്ഷം മുന്നോട്ട് വച്ചു. മുൻപും തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ വോട്ടർ പട്ടിക പരിഷ്കരണ്ണം നടന്നിട്ടുണ്ട്. അതിന് എല്ലാ രാഷ്ട്രീയ കക്ഷികളും പങ്കാളികളാവുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

ഒരു തരത്തിലും വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ കഴിയാത്തവർ ഏങ്ങനെ വോട്ടർ പട്ടികയിൽ വന്നു. ഇവിടെ വന്ന് താമസമാക്കിയ അതിഥി തൊഴിലാളികൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിൽ ആർക്കും പ്രശ്നമില്ല. അന്തിമ പട്ടിക 21 നു പ്രസിദ്ധീകരിക്കുമ്പോൾ ഇത്തരം അപാകതകൾ ഉണ്ടാകും. അർഹരായ വോട്ടർമാരുടെ അവകാശം തടഞ്ഞാണ് ഇത്. അപാകതകൾ കണ്ടെത്തി അതിന് പരാതി നൽകാനുള്ള സമയം ഉണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags :

Recent News

Advertisement
WhiteswanTV Footer