ചെന്നൈ: സ്വകാര്യ സ്കൂള്‍ ക്യാംപസുകളില്‍ രാഷ്ട്രീയ – മത പരിപാടികള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ‘തമിഴ്നാട് പ്രൈവറ്റ് സ്കൂള്‍സ് (റെഗുലേഷന്) റൂള്‍സ്, 2023’-ല്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇതോടെ സ്കൂള്‍ ക്യാംപസില്‍ രാഷ്ട്രീയമോ, മതപരമായ പരിപാടികളോ നടത്താന്‍ സംഘടനകള്‍ക്കോ, വ്യക്തികള്‍ക്കോ അനുമതി ഉണ്ടാകില്ല.
സ്കൂള്‍ വളപ്പുകളില്‍ ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരിഗണിച്ചാണ് നടപടി. സ്കൂള്‍ ക്യാംപസുകള്‍ ഇനി മുതല്‍ പഠനസംബന്ധമായ ആവശ്യങ്ങള്‍ക്കും വിദ്യാര്‍ഥി ക്ഷേമ പരിപാടികള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് കര്‍ശനമായി പറയുന്നു.






