Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുല്ലപ്പൂ ചൂടിയാൽ മാത്രമല്ലാ ഇഷ്ട്ടമുള്ള പൂച്ചെടി കൊണ്ടുവന്നാലും പിഴ ലക്ഷങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

15 സെന്റീമീറ്റർ മുല്ലപ്പൂ ബാഗിൽ കരുതിയതിന് നടി നവ്യ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ ഓസ്‌ട്രേലിയയിൽ പിഴ ശിക്ഷ ലഭിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മെൽബൺ വിമാനത്താവളത്തിൽ വച്ചാണ് 1980 ഓസ്‌ട്രേലിയൻ ഡോളർ താരത്തിൽ നിന്നും ഓസ്‌ട്രേലിയൻ കൃഷി വകുപ്പ് ഈടാക്കിയത്.

ഓസ്‌ട്രേലിയൻ സർക്കാർ നടപ്പാക്കിയ നിയമം അനുസരിച്ചാണ് നവ്യക്കെതിരെ ഈ നടപടി എടുത്തിരിക്കുന്നത്. 2015ൽ ഓസ്‌ട്രേലിയൻ പാർലമെന്റ് പാസാക്കിയ ജൈവസുരക്ഷാ നിയമം നിരവധി വസ്‌തുക്കൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിൽ കൊണ്ടുവരുന്നത് വിലക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ ചെടികളും പൂക്കളും തങ്ങളുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്‌മജീവികളെയോ രോഗങ്ങളെയോ കൊണ്ടുവരും എന്ന ചിന്തയാണ് ഇത്തരം നിയമം കർശനമായി നടപ്പാക്കാൻ ഓസ്‌ട്രേലിയയെ പ്രേരിപ്പിച്ചത്. ഓസ്ട്രേലിയയിലെ കൃഷിയെയും സ്വാഭാവിക വനത്തെയും ഇത്തരം ചെടികളോ പൂക്കളോ നശിപ്പിക്കും എന്നതാണ് ഇതിന് കാരണം. ഓസ്‌ട്രേലിയ മാത്രമല്ല ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളും ഇത്തരം ഭീഷണി നേരിടുന്നുണ്ട്.

ഓസ്‌ട്രേലിയൻ സർക്കാരിന്റെ ബോർഡർ വാച്ച് എന്തെല്ലാം സാധനങ്ങൾ കൊണ്ടുവരാം എന്തെല്ലാം കൊണ്ടുവന്നുകൂടാ എന്ന് വ്യക്തമാക്കുന്നുണ്ട്. ചില വസ്‌തുക്കൾ രാജ്യ‌ത്തേക്ക്‌ കൊണ്ടുവരുന്നത് എന്തിനെന്ന് വ്യക്തമാക്കേണ്ടിയും വരും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയാൽ നിയമ കുരുക്കോ പിഴശിക്ഷയോ ഒക്കെ ലഭിക്കാം. മറ്റ് രാജ്യങ്ങളിൽ വളരുന്ന മിക്ക ചെടികളും ഓസ്‌ട്രേലിയയിൽ കൊണ്ടുവരാൻ അനുമതിയില്ല. ഇനി അഥവാ കൊണ്ടുവരാൻ കഴിയണമെങ്കിൽ ഓസ്‌ട്രേലിയൻ കാർഷിക വകുപ്പിന്റെ പ്രത്യേക അനുമതി ആദ്യമേ വാങ്ങണം. ഇതിനായി ഏത് തരത്തിലുള്ള ചെടിയാണ്, സ്‌പീഷീസ് ഏതാണ് എന്നെല്ലാം വ്യക്തമാക്കണം. ബയോസെക്യൂരിറ്റി ഇംപോർട്ട് കണ്ടീഷൻ സിസ്‌റ്റം വഴി അംഗീകരിച്ചാലേ ചില ചെടികൾ കൊണ്ടുപോരാൻ കഴിയൂ. അപൂർണമോ തെറ്റായതോ ആയ വിവരമെന്ന് തെളിഞ്ഞാൽ ചെടിയോ പൂവോ കൊണ്ടുവരാനാകില്ല.

Recent News

Advertisement
WhiteswanTV Footer