ചേരുവകള്‍
റവ – 1 കപ്പ്
ഉരുളക്കിഴങ്ങ് – 1
വെള്ളം – ആവശ്യത്തിന്
ഉള്ളി – 1
പച്ചമുളക് – 1-2
കറിവേപ്പില – ആവശ്യത്തിന്
മല്ലി – കുറച്ച് (അരിഞ്ഞത്)
തക്കാളി – 1
കാരറ്റ് – 1
ഉപ്പ് – ആവശ്യത്തിന്
ബേക്കിങ് സോഡ
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വറുക്കാത്ത റവ മിക്‌സിയില്‍ അരച്ചെടിക്കാം. ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് പൊടിച്ചെടുക്കാം. അതും റവയിലേയ്ക്കു ചേര്‍ത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം. ഉള്ളി, പച്ചമുളക്, മല്ലിയില, കറിവേപ്പില, തക്കാളി, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് അരച്ചെടുത്ത മാവിലേയ്ക്കു ചേര്‍ത്തിളക്കി യോജിപ്പിക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ബേക്കിങ് സോഡയും ചേര്‍ത്തിളക്കി 5 മിനിറ്റ് മാറ്റി വയ്ക്കാം. ഒരു പാന്‍ അടുപ്പില്‍ വച്ചു ചൂടാക്കാം. ഇതില്‍ മാവ് ഒഴിച്ച് ചുട്ടെടുക്കാം.




