പാലക്കാട്: ആലത്തൂർ വാനൂരിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. ലക്ഷംവീട് കോളനിയിലെ ഷാജഹാൻ എന്നയാളാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
സർവീസ് റോഡിൽ നിന്നും വാനൂർ റോഡിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ സമീപം കൂടെ സഞ്ചരിച്ച ആളാണ് ഷാജഹാൻ.






