സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരാൾക്ക് ഒരു വോട്ടറെ മാത്രമേ സഹായിക്കാനാകൂ: തെരെഞ്ഞെടുപ്പ് കമ്മീഷൻ

കോഴിക്കോട് :തദ്ദേശ തിരഞ്ഞെടുപ്പിൽ സഹായിയായി പ്രവർത്തിക്കുന്ന ഒരാൾ ഒരു വോട്ടറെ മാത്രമേ വോട്ടിംഗ് കംപാർട്ടുമെന്റിലേക്കൊപ്പം കൊണ്ടുപോയി സഹായിക്കാനാകൂവെന്ന നിർദ്ദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.

വോട്ടർ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം, അദ്ദേഹത്തിന്റെ ഇടതു ചൂണ്ടുവിരലിൽ മഷി പുരട്ടുന്ന രീതി പോലെ തന്നെ സഹായിയുടെ വലത് ചൂണ്ടുവിരലിലും മഷി അടയാളമിടും. ഒരാൾ ഒന്നിലധികം വോട്ടർമാർക്കു വേണ്ടി വോട്ട് രേഖപ്പെടുത്തുന്നത് തടയാനാണ് ഈ സംവിധാനം.

കാഴ്ച പരിമിതികൾ, പ്രായാധിക്യം, രോഗാവസ്ഥ തുടങ്ങിയ കാരണങ്ങളാൽ സ്വമേധയാ വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് 18 വയസ് പൂർത്തിയായ മറ്റൊരാളുടെ സഹായം തേടാം. ഇവരെ കംപാർട്ടുമെന്റിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.

എന്നാൽ, ഇതേ സഹായിക്ക് വീണ്ടും മറ്റൊരാളെ സഹായിക്കാൻ കഴിയില്ല. സഹായി അതേ ദിവസം മറ്റേതെങ്കിലും ബൂത്തില്‍ സഹായിയായി പ്രവർത്തിച്ചിട്ടില്ലെന്നും വോട്ടിന്റെ രഹസ്യത കാത്തുസൂക്ഷിക്കുമെന്നും പ്രിസൈഡിംഗ് ഓഫീസർക്ക് പ്രത്യേക ഫോമിലൂടെ ഉറപ്പുനൽകണം. ഈ ഫോം പ്രത്യേക കവറില്‍ വരണാധികാരിക്കാണ് നൽകുക.

വോട്ടർക്ക് യഥാർത്ഥത്തിൽ സഹായം ആവശ്യമാണോ എന്ന് പ്രിസൈഡിംഗ് ഓഫീസർ ബോധ്യപ്പെട്ടാൽ മാത്രമാണ് സഹായിക്ക് അനുവാദമുള്ളത്. അതേസമയം, സ്ഥാനാർത്ഥി അല്ലെങ്കിൽ പോളിംഗ് ഏജന്റ് ആരും വോട്ടർമാർക്ക് സഹായിയായി പ്രവർത്തിക്കരുതെന്ന് നിർദ്ദേശമുണ്ട്.

കാഴ്ച പരിമിതിയുള്ളവർക്ക് സ്വയം വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന വിധത്തിൽ ബാലറ്റ് യൂണിറ്റിന്റെ വലത് ഭാഗത്ത് ബ്രെയിൽ ലിപി നൽകിയിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. ശാരീരിക പരിമിതികൾ, പ്രായാധിക്യം, രോഗബാധ എന്നിവയുള്ള വോട്ടർമാർക്ക് ക്യൂ ഒഴിവാക്കി ബൂത്തില്‍ പ്രവേശിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement