നമ്മുടെ സൈന്യത്തെക്കുറിച്ച് ആർത്ത് അഭിമാനിക്കുനിന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ പാകിസ്ഥാൻ നൽകിയ തിരിച്ചടിക്ക് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. സൈന്യത്തിന് നിരുപാധിക പിന്തുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും എക്സിൽ കുറിച്ചു. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്നും രാജ്യത്തെ ഓര്‍ത്ത് അഭിമാനമെന്നുമായിരുന്നു കോൺഗ്രസ് എം പി ശശി തരൂർ എക്സിൽ കുറിച്ചത്.
“പാകിസ്ഥാനിൽ നിന്നും പാക് അധീന കശ്മീരിൽ നിന്നും ഉയർന്നുവരുന്ന എല്ലാത്തരം ഭീകരതകൾക്കും എതിരെ ഇന്ത്യയ്ക്ക് ഉറച്ച ദേശീയ നയമുണ്ട്.പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത നമ്മുടെ ഇന്ത്യൻ സായുധ സേനയെക്കുറിച്ച് ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. അവരുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നു. പഹൽഗാം ഭീകരാക്രമണം നടന്ന ദിവസം മുതൽ, അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഏത് നിർണായക നടപടിയും സ്വീകരിക്കുന്നതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സായുധ സേനയ്ക്കും സർക്കാരിനുമൊപ്പം ഉറച്ചു നിൽക്കും” എന്ന് ഐഎൻസി വ്യക്തമായി എക്സ് പോസ്റ്റിൽ പറയുന്നു.






