സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓപ്പറേഷന്‍ സിന്ദൂര്‍; രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 5 വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗര്‍, ലേ, ജമ്മു, അമൃത്സര്‍, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേന ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വിമാന സര്‍വീസുകള്‍ റദ്ദാക്കി. നിരവധി സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് കമ്പനികള്‍ എന്നിവ സര്‍വീസ് തടസപ്പെടുമെന്ന് അറിയിച്ചു. പാകിസ്താനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ത്തിവെച്ചു. ഓപ്പറേഷന്‍ സിന്ദൂരില്‍ ഉള്‍പ്പെട്ട എല്ലാ വ്യോമസേന പൈലറ്റുമാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.

ബഹാവല്‍പൂര്‍, മുരിദ്‌കെ, ഗുല്‍പൂര്‍, ഭിംബര്‍, ചക് അമ്രു, ബാഗ്, കോട്ലി, സിയാല്‍കോട്ട്, മുസാഫറാബാദ് എന്നീ പാകിസ്താന്‍ ഭീകരരുടെ ഒമ്പത് ഒളിത്താവളങ്ങളിലേക്ക് ഇന്ത്യന്‍ സൈന്യം പുലര്‍ച്ചെ 1.44 ഓടെയാണ് തിരിച്ചടി നടത്തിയത്. ലഷ്‌കര്‍ ആസ്ഥാനവും ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഒളിത്താവളങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, നിയന്ത്രണരേഖയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ പാകിസ്താന്‍ സൈന്യത്തിന് വന്‍നാശനഷ്ടങ്ങള്‍ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിനിടെ കേന്ദ്രം ഇന്ന് സര്‍വ്വകക്ഷി യോഗം വിളിക്കും. രാവിലെ 11 മണിക്ക് സുരക്ഷ മേല്‍നോട്ടം വഹിക്കുന്ന മന്ത്രിസഭ യോഗം നടക്കും.അതിനുശേഷം സര്‍വ്വകക്ഷിയോഗം വിളിക്കാനും സാധ്യതയുണ്ട്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.