തിരുവനന്തപുരം: ശബരിമല വിഷയം നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടാനൊരുങ്ങി പ്രതിപക്ഷം.ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞെന്ന ആക്ഷേപവും അയ്യപ്പ സംഗമവുമാണ് ഇന്ന് പ്രധാനമായും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുക. സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷ നീക്കം. ഇന്നലെ കെ എസ് യു മാര്‍ച്ചിലുണ്ടായ സംഘര്‍ഷവും പ്രതിപക്ഷം സഭയുടെ ശ്രദ്ധയിലെത്തിക്കും. സ്ത്രീ – പുരുഷ തൊഴിലാളികളുടെ വേതന അന്തരം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ദേശീയപാത നിര്‍മാണത്തിലെ അപാകതകളും ചോദ്യോത്തരവേളയില്‍ ഉണ്ടാകും.






