തിരുവനന്തപുരം: കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് ആഷിക്കിനും പരിക്കേറ്റിട്ടുണ്ട്.
കാർ നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയിലേക്ക് കയറി രണ്ട് പേരെ ഇടിച്ചുതെറിപ്പിച്ചതിന് പിന്നാലെ മറ്റ് വാഹനങ്ങളിലേക്കും ഇടിച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് ആകെ നാലു കാറുകളും രണ്ട് ബൈക്കുകളും അപകടത്തിൽപ്പെട്ടുവെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ നൗഷികയെ ഉടൻ എസ്‌യുടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും നാട്ടുകാർ പറയുന്നു.






