പാലക്കാട്: വടക്കഞ്ചേരി ആയക്കാട് ഹൈസ്കൂൾ ഗ്രൗണ്ട് ഏറ്റെടുക്കുന്നതിന് സാധ്യത തെളിയുന്നതായി പി.പി സുമോദ് എംഎൽഎ അറിയിച്ചു. പ്രമുഖവ്യവസായിയും ഒട്ടേറെ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഗോകുലം ഗോപാലന് ഹൈസ്കൂൾ ഗ്രൗണ്ട് സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒഫീഷ്യൽ ലെറ്റർഹെഡിൽ പി.പി സുമോദ് എംഎൽഎ നിവേദനം നൽകി.
2026 ബഡ്ജറ്റിൽ തുക അനുവദിച്ച് ആയക്കാട് സ്കൂൾ ഗ്രൗണ്ട് ഏറ്റെടുക്കാനുള്ള പോംവഴിയാണ് കൂടിക്കാഴ്ച്ചയിലൂടെയും ചർച്ചയിലൂടെയും തെളിയുന്നതെന്നും നാടിന്റെ ജനകീയ ആവശ്യം പരിശോധിച്ച് അനുഭാവ പൂർവ്വം പരിഗണിക്കാം എന്ന് ഗോകുലം ഗോപാലൻ ഉറപ്പുനൽകിയതായും സുമോദ് എംഎൽഎ അറിയിച്ചു.






